Saturday, November 7, 2009

മദ്യം വിഷമാണ് അത് ഉപയോഗിക്കരുത് .................

മദ്യം വിഷമാണ് അത് ഉപയോഗിക്കരുത് .................
ഉപയോഗിക്കാന്‍ പ്രേരിപ്പിക്കരുത് ...........................

“കള്ളോളം നല്ലൊരു വസ്തു എള്ളോളം ഉണ്ടോ ഭൂമിയില്‍”

മദ്യം വിഷമമാണ്‌ .....
മദ്യപിചാലുണ്ടയെക്കാവുന്ന ദൂഷ്യ ഫലങ്ങളെ കുറിച്ച് ഒരു പാട് എഴുതപെട്ടിട്ടുണ്ട് ..
എന്നാല്‍ ഈ കേരള കരയില്‍ മദ്യപിക്കുന്നവര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളെ കുറിച്ച് എത്രമാത്രം എഴുത പെട്ടിട്ടുണ്ട് എന്ന് നാം ഓരോരുത്തരും ചിന്തിക്കേണ്ടതാണ് ...
ഈ പ്രത്യേക സാഹചര്യത്തില്‍ ആണ് മദ്യത്തെ കുറിച്ച് സ്വയം വെളിപാടുകളില്‍ നിന്നും ഒരു ഇതിഹാസം എഴുതണം എന്നാ ഉറച്ച തീരുമാനത്തില്‍ എത്തിയത് ...
ഉല്പത്തി :
കോളേജില്‍ ചേര്‍ന്ന കാലം .... ഏതോ പരിപാടി ...കുറെ പോങ്ങന്മാര്‍ ഏതോ പാട്ടിനു ഡാന്‍സ് കളിച്ചു ഒടുക്കത്തെ ഷൈന്‍ ചെയ്യുന്നു ...
നമ്മള്‍ ആണെങ്ങില്‍ ഡാന്‍സ് ന്റെ കാര്യത്തില്‍ മമ്മൂക്ക ആണ് ...
മൂപ്പരുടെ അത്രേം തൊലിക്കട്ടി ഇല്ലെന്ന ഒരു വ്യത്യാസം മാത്രം...
ക്ലാസ്സിലെ പെണ്‍പിള്ളേര്‍ ആണെങ്ങില്‍ ഡാന്‍സ് കളിക്കുന്ന കൊന്തന്മാരെ "ചക്ക കൂട്ടാന്‍ കണ്ട ഗ്രഹിണി പിള്ളേരെ" പോലെ നോക്കി ആരാധിക്കുന്നു ...
നാശം ..എന്താ ഒരു വഴി... ...?
സകല പ്രശ്ന പരിഹാര ദിവ്യ അത്ഭുതം അവതരിച്ചത് ആ നിര്‍ണ്ണായക അവസരത്തില്‍ ആയിരുന്നു ... !!!
"രണ്ടു പെഗ്ഗ് വിട്ടു സകല ഡാന്‍സ് മുറകളും കെട്ടഴിച്ചു വിടുക" ......
അശരീരി കേട്ടു ....
ഓരോ അത്ഭുതങ്ങളെ .....!!
അത് കേട്ടു കോരിത്തരിച്ചു ഇരിക്കുമ്പോഴാണ് അടുത്ത അശരീരി .....
"പെഗ്ഗ് അടിക്കാന്‍ കാശ് നിന്റെ അപ്പന്‍ തരുമോ "...!!
നാശം ... ഉല്പത്തി നേരിട്ട ആദിമ പ്രശ്നം ....
പക്ഷെ കടം ചോദിയ്ക്കാന്‍ ഡാന്‍സ് ചെയ്യാന്‍ വേണ്ട അത്രേം തൊലിക്കട്ടി ആവശ്യമില്ലാത്തത് കൊണ്ട് തന്നെ വളരെ പെട്ടെന്ന് ഗാന്ധിജി കൈയ്യിലെത്തി (രാഹുല്‍ ഗാന്ധി ) ...
പുലികുട്ടിയുടെ (Yamaha RX 100 ) പുറത്തു കേറി വച്ച് പിടിച്ചു അമ്രിതയിലെക്ക് അമൃതം തേടി !!!
കൂട്ടിനു ഉല്പത്തി വെളിപാട് തന്ന ഗുരുവും ....
കയ്യില്‍ "രാഹുല്‍ ഗാന്ധി" യെ ഉള്ളൂ എങ്ങിലും ഈയുള്ളവന്റെ ഉല്പത്തി ദിനം പ്രമാണിച്ചു “കുഴലൂത്തുകാരനെ “ തന്നെ ആനയിച്ചു ...
കിട്ടിയ അമ്രിതില്‍ ‍ വെള്ള കുപ്പി കമിഴ്ത്തി അതിനെ "കൊന്നു കൊല വിളിച്ചു " ഒരു നാരങ്ങ അച്ചാറിന്റെ ആഡംബരം മാത്രം കൈമുതലാക്കി ഉല്പത്തി നടന്നു ....
ഗുരുവിനെ സംബന്ധിച്ച് ഇത് വെറും തമാശ ആയിരുന്നു എങ്ങിലും ഈ പാവം വിശുദ്ധനെ സംബന്ധിച്ച് ഇത് മഹാജ്ഞാന ത്തിന്റെ ഉല്പത്തി രഹസ്യം ആയിരുന്നു ...
പിന്നെ കാത്തിരുപ്പായിരുന്നു ...
മദ്യമെന്ന ആ ലാവണ്യവതിയുടെ കടന്നു വരവിനായി..
എന്ത് ചെയ്യാന്‍....?
“ഒരു കുഴലൂത്ത് കാരന്‍” അവളെ പുറത്തു കൊണ്ട് വരാന്‍ തരിംബിനു പോലും മതിയാകില്ല എന്നറിയാന്‍ കാലങ്ങള്‍ ബാക്കി കിടക്കുന്നത്തെ ഉണ്ടായിരുന്നുള്ളൂ ...
പുലികുട്ടി കുഴലൂതുകാരനില്‍ ഓടില്ല എന്നതിനാല്‍ മറ്റൊരു പരീക്ഷണം കൂടി അസാധ്യം ആയിരുന്നു ....
എന്നാലും ഫിറ്റായി എന്ന് വിശുദ്ധന്റെ അന്തരാത്മാവില്‍ പിച്ച വച്ച് തുടങ്ങിയ ആത്മ ബോധത്തിന്റെ വെളിപാടില്‍ പുലികുട്ടിയുടെ പുറത്തു കേറി തിരികെ കോളേജിലേക്ക് ....
ആ ഫിറ്റ് സങ്കല്പത്തില്‍ പിന്നെ അവിടെ നടന്നത് മൈക്കല്‍ ജാക്സണ്‍ വരെ പണ്ടേ തട്ടി പോകും ആയിരുന്ന ഒരു മാസ്മരിക ഡാന്‍സ് പ്രകടനം ആയിരുന്നു ....
ഡാന്‍സ് എന്നാല്‍ ചില ബൂര്‍ഷ്വാ കോന്തന്മാര്‍ കാണിക്കും പോലെ ചില ‍ കൈ കാല്‍ ഇളക്കങ്ങള്‍ അല്ല എന്നും
അത് ഒരു കലയാണ്‌ , ഭാവന ആണ് , ഒരു വര്‍ഗ സമരം ആണ്
എന്നും ഉള്ള മഹത്തായ വെളിപാടുകള്‍ ക്ലാസ്സിലെ മൂരാച്ചി പെണ്‍വര്‍ഗത്തിന് ലഭിച്ചതും വിശുദ്ധന്റെ ആ ഉല്പത്തി ദിനത്തില്‍ ആയിരുന്നു എന്ന് പില്‍കാലത്ത് ചരിത്രം രേഖ പ്പെടുത്തി ...
“ മദ്യപിക്കാനുള്ള ആഗ്രഹം ഉണ്ടായാല്‍ മാത്രം മതി അതിനുള്ള വഴി താനേ തെളിഞ്ഞു വരും “ എന്ന് പരീക്ഷണങ്ങളിലൂടെ തെളിയിച്ച വിശുദ്ധന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ കാര്യം ഇത് വരെ പറഞ്ഞില്ല എന്നത് ആ ഇതിഹാസം അപ്രധാനം ആയതു കൊണ്ടല്ല മറിച്ച് ആ കഥകള്‍ക്ക് മാത്രം മറ്റൊരു ഇതിഹാസം വേണ്ടി വരും എന്നത് കൊണ്ടാണ് ...!!!

മദ്യം onnninnum oru pariharamalla ....................