Thursday, February 5, 2009

അച്ചു

അച്ചു
എന്‍റെ ചക്കി
അവള്‍ക്കെല്ലാം തമാശയായിരുന്നു

പരീക്ഷണമായിരുന്നു
വേദനിപ്പിക്കുവാന്‍ അവള്‍ മത്സരിച്ചു
സ്വയം വേദനിക്കുവാനും
സ്നേഹിക്കുവാനും ...............
കള്ളത്തരങ്ങള്‍ പറയുവാന്‍ അവള്‍ മത്സരിച്ചു
പക്ഷെ ഒരു കള്ളവും ആരും വിശ്വസിച്ചില്ല ..............
ഇത്രയും കാലം കള്ളം പറഞ്ഞിട്ടും എങ്ങനെ കള്ളം പറയണമെന്ന് അവള്‍ പഠിച്ചില്ല
കഷ്ടം
ആരോട് സത്യം പറയണം ആരോട് സത്യം പറയണം എന്നും
സത്യങ്ങളോട് അവള്‍ എന്നും പുറം തിരിഞ്ഞു നിന്നു
സത്യങ്ങള്‍ വിസ്വസിക്കതിരിക്കാനും അവള്‍ ഒരുപാടു ശ്രമിച്ചു
കള്ളങ്ങള്‍ വിശ്വസിക്കാന്‍ ആയിരുന്നു അവള്ക്ക് എപ്പോഴും താത്പര്യം
പക്ഷെ ഇന്നു അവള്‍ക്കറിയാം
എന്താണ് ജീവിതം എന്ന് "
സുഖ ദുഃഖ സംമിശ്രമാണല്ലോ ജീവിതം "

ആണോ ?

ആവോ .............

1 comment:

  1. അനുഭവങ്ങള്‍ പഠിപ്പിച്ചു തരും നമുക്ക് ജീവിതം എന്താണെന്ന്..

    ReplyDelete