Wednesday, October 7, 2009

പ്രണയം

നീ കാണാതെ പോയി എന്‍റെ ഹൃദയം... ആ ഹൃദയത്തിനുള്ളില്‍ ഞാന്‍ നിനക്കു വേണ്ടി മാത്രം തീര്‍ത്ത, എന്‍റെ പ്രണയം നിറച്ച ഇടനാഴികള്‍. നിന്റെ കാലൊച്ചകള്‍ക്കു വേണ്ടി മാത്രം കൊതിച്ചിരുന്ന ആ ഇടനാഴികളെ സങ്കടപ്പെടുത്തി കൊണ്ട് നീ മറഞ്ഞു പോയതെവിടെ......ഇന്നലകളില്‍ എന്‍റെ മനസിനുള്ളില്‍ വിരിയുന്ന ഓരോ കിനാപൂക്കളും നിനക്കു വേണ്ടി മാത്രമായിരുന്നു. അവ വാടിക്കരിയും മുന്‍പേ നീ ഏറ്റു വാങ്ങിയിരുന്നു.. ആ നാളുകളിലെല്ലാം എതയെത്ര താരകങ്ങളെ ആയിരുന്നു നാം എണ്ണി തീര്‍ത്തത്......ഇന്നലകളില്‍ പെയ്ത മഴയില്‍ നാം നനഞ്ഞതും, മഞ്ഞുകാലത്തെത്തുന്ന ആലിപ്പഴങ്ങള്‍ കോര്‍ത്ത്‌ വരണമാല്യം തീര്‍ത്തതുംനീ മറന്നു പോയിരിക്കാം... പക്ഷെ എന്‍റെ ഓര്‍മകള്‍ക്ക്‌ മായ്ക്കാന്‍ കഴിയില്ല ആ നാളുകള്‍... തളം കെട്ടി കിടക്കുന്ന മഴ വെള്ളത്തില്‍ കാലുകള്‍ നനക്കാനുള്ള നിന്‍റെ മോഹം ഇന്നും ഞാനോര്‍ത്തു പോകുന്നു.... മഴപെയ്യുണ്ട് ഇന്നും, എന്‍റെ മനസിലും കണ്ണുകള്‍ക്ക്‌ കീഴെയും......ഇന്നുമെന്റെ മനസ്സില്‍ ഇടക്കെങ്കിലും ആ കിനാപ്പൂക്കള്‍ വിരിയുന്നു... നഷ്ടമായ കാലത്തിന്റെ ഓര്‍മക്കുറിപ്പ്‌ എന്നോണം. പക്ഷെ ആ പൂക്കള്‍ ഏറ്റു വാങ്ങാന്‍‍ ആരും എത്തിയിട്ടില്ല. അവ നിറമറ്റ് മനസിന്റെ അടിത്തട്ടില്‍ എവിടെയോ പൊഴിഞ്ഞു വീഴുന്നു. നീ മറന്നുവോ ഇന്നിവിടെ ഞാന്‍ ഒറ്റക്കാണ് .........!!!!!

No comments:

Post a Comment