Sunday, October 10, 2010

തിരിച്ചു കിട്ടാത്ത പ്രണയം



തിരിച്ചു കിട്ടാത്ത പ്രണയം മനുഷ്യമനസ്സിനു വേദനയുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ ഇതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല നഷ്ടപെട്ട പ്രണയം, ആ മുറിവിനു ഇതിനേക്കാള്‍ ആഴം കൂടും, അത് എന്നും ചോരപൊടിക്കുന്ന ഒരു ഉണങ്ങാത്ത മുറിവായി മനസ്സിനെ വേദനിപ്പിച്ചു കൊണ്ടേയിരിക്കും,...!!!




ഒറ്റക്കല്ലെന്നു നൂറു വട്ടം കാതില്‍ പറഞ്ഞതു നീ ...
ഒടുവില്‍ ഒറ്റക്കാക്കി അകന്നതും നീ...
സ്നേഹിക്കാന്‍ പഠിപ്പിച്ചതു നീ...
സ്നേഹം കാണാതെ പോയതും നീ...
മറന്നാല്‍ മരണമെന്നു ചൊല്ലിയതു നീ...
മരിക്കും മുന്നെ മറന്നതും നീ...
ഇവിടെ ഞാന്‍ നിനക്കായി എന്നിലെ നിനക്കായിഎഴുതട്ടെ...
വരാതിരിക്കുക ഒരിക്കലും ഈ വഴി... സുഖമായിരിക്കുക നീ മാത്രമെങ്കിലും.
അറിയാതെ നീ വീണ്ടും വന്നു പോയാല്‍ ....വീണ്ടും നിന്നെ ഞാന്‍ വിശ്വസിക്കും .....


No comments:

Post a Comment