Monday, July 20, 2009

ബന്ധങ്ങള്‍...!

അഭാവത്തിലും സ്നേഹം സൂക്ഷിക്കുന്നവരാണ്
യഥാര്‍ഥ സുഹൃത്തുക്കള്‍.
നാമില്ലാത്തപ്പോഴും നമ്മെക്കുറിച്ച്
നല്ലത് പറയുന്നവര്‍...
നമുക്കുവേണ്ടി ‘പരിച’യാകുന്നവര്‍...
അങ്ങനെയുള്ള സ്നേഹമാണ് ‘സ്‌നേഹം.’
പക്ഷേ...
പലരുമിന്ന് ഇവ്വിധമല്ല.
ഒരുമിച്ചുണ്ടാകുമ്പോള്‍ കാണിക്കുന്ന സ്‌നേഹം
വേര്‍പെടുമോഴില്ല!
ശരീരം അകലുന്നതോടെ മനസ്സുകളും അകലുന്നു...!!

കുറവുകള്‍ കാരുണ്യത്തോടെ തിരുത്തിയും
മേന്മകള്‍ പിശുക്കില്ലാതെ പ്രശംസിച്ചും
അന്യോന്യം പിന്‍ബലമാകേണ്ടവരാണ് നല്ല സുഹൃത്തുക്കള്‍.

വസന്തം വരുമ്പോള്‍
ചെടികള്‍ പൂ വിടര്‍ന്ന് മനോഹരമാകുന്നതു പോലെ...
നല്ലൊരു സുഹൃത്തിനെ ലഭിക്കുന്നതോടെ
നാം ഗുണസമ്പന്നരാകുന്നു...
മഴയില്‍ കുതിര്‍ന്നു പോകാതെ
മണ്ണാങ്കട്ടയ്ക്ക് കരിയില തണലാകുന്നു...
കാറ്റില്‍ പാറിപോകാതെ
കരിയിലയ്ക്ക് മണ്ണാങ്കട്ട കനമാകുന്നു...

ഇങ്ങനെയാകട്ടെ നമ്മുടെ ബന്ധങ്ങള്‍...!

ജീവിതം

ജീവിതം
ഇങ്ങനെയാണ്
കടലാസുവഞ്ചിപോലെ
ഓളങ്ങളില്‍ചാഞ്ചാടി
അവസാനം
കരയെത്തുമ്പോഴേക്ക്
ആത്മാവു നഷ്ടപ്പെട്ട്
അങ്ങനെയങ്ങനെ...

ജീവിതം
ഇങ്ങനെയാണ്
തടവിലാക്കപ്പെട്ടവന്റെ
അവകാശസമരം പോലെ
വരണ്ട ചുണ്ടിനാല്‍
മുദ്രാവാക്യം മുഴക്കി
കൈമാറി സഞ്ചരിച്ച്
ഒടുക്കം
ചവറ്റു കൊട്ടയിലെത്തുന്ന
ഒരു നീണ്ട ദയാഹരജി...

പ്രതിക്ഷ........!!!

ഒരു രാപ്പാടി കരയുമ്പോള്‍
നെഞ്ചില്‍ ഒരു തരാട്ട്‌ തളരുമ്പോള്‍
ഇരുട്ടിനു അപ്പുറത്തേക്ക് ഒരു മുഖം പതിയെ മാഞ്ഞുപോയി .........
കുറ്റെപെടുത്തുകയും,ഒറ്റെപെടുതുകയും ചെയുന്ന ലോകത്തിനു നടുവിലും
enikku പ്രതിക്ഷയുണ്ട് ,
മനസിന്റ്റെ അടിതട്ടിലില്‍ എന്തോ ചിലത് ജെലിക്കുന്നുട് .
ഇരുട്ടില്‍ പൊതിഞ്ഞ തിരിനാളം പോലെ ....

തെറ്റുകള്‍

"ആദ്യം നിങ്ങളുടെ തെറ്റുകള്‍ നിങ്ങള്‍ അംഗീകരിക്കാന്‍ പഠിക്കുക, അതിനു ശേഷം മറ്റുള്ളവരെ വിലയിരുത്തുക. "

പ്രണയം.........

ആത്മാര്‍ത്ഥമായ പ്രണയം ഒരാളോട്‌ മാത്രമേ ഉണ്ടാകു .... പിന്നീടുള്ള പ്രണയങ്ങളില്‍ എല്ലാം തേടുന്നത് ആ പഴയ ആളിനെ തന്നെ ആയിരിക്കും ......
സ്നേഹത്തിന് ഓര്മ്മകളില്ല.
ആഗ്രഹങ്ങളുമായും
സുഖലോലുപതയുമായും
അതിനു ബന്ധമില്ല.
അതിനാല് ശുദ്ധമായ
സനേഹത്തിനു നാശമില്ല.
എല്ലാം തുറന്നു പറയാനൊരു സുഹ്ര്ത്ത്,
ആ സുഹ്ര്ത്തിന്റെ സാമീപ്യം
മനസ്സിലെ സങ്കീര്ണതകള്ക്ക് ആശ്വാസമായിത്തീരുമ്പോള്,
ആ സുഖം,സാന്ത്വനം.....
ഒരു കുളിര്ക്കാറ്റിന്റെ തലോടലായി അനുഭവപ്പെടാം.
സൗഹ്ര് ദം ശക്തിയാണ്,സമാധാനമാണ്,
ശന്തിയാണ്.....................
നല്ല സൗഹ്ര്ദങ്ങള് എന്നെന്നും
നില നിര്ത്താന്..............

എള്ളോളം എന്നെ സ്നേഹിക്കൂ......
കുന്നോളം...തിരിച്ചു തരാം......