Monday, July 20, 2009

ജീവിതം

ജീവിതം
ഇങ്ങനെയാണ്
കടലാസുവഞ്ചിപോലെ
ഓളങ്ങളില്‍ചാഞ്ചാടി
അവസാനം
കരയെത്തുമ്പോഴേക്ക്
ആത്മാവു നഷ്ടപ്പെട്ട്
അങ്ങനെയങ്ങനെ...

ജീവിതം
ഇങ്ങനെയാണ്
തടവിലാക്കപ്പെട്ടവന്റെ
അവകാശസമരം പോലെ
വരണ്ട ചുണ്ടിനാല്‍
മുദ്രാവാക്യം മുഴക്കി
കൈമാറി സഞ്ചരിച്ച്
ഒടുക്കം
ചവറ്റു കൊട്ടയിലെത്തുന്ന
ഒരു നീണ്ട ദയാഹരജി...

No comments:

Post a Comment