അഭാവത്തിലും സ്നേഹം സൂക്ഷിക്കുന്നവരാണ്
യഥാര്‍ഥ സുഹൃത്തുക്കള്‍.
നാമില്ലാത്തപ്പോഴും നമ്മെക്കുറിച്ച്
നല്ലത് പറയുന്നവര്‍...
നമുക്കുവേണ്ടി ‘പരിച’യാകുന്നവര്‍...
അങ്ങനെയുള്ള സ്നേഹമാണ് ‘സ്‌നേഹം.’
പക്ഷേ...
പലരുമിന്ന് ഇവ്വിധമല്ല.
ഒരുമിച്ചുണ്ടാകുമ്പോള്‍ കാണിക്കുന്ന സ്‌നേഹം
വേര്‍പെടുമോഴില്ല!
ശരീരം അകലുന്നതോടെ മനസ്സുകളും അകലുന്നു...!!
കുറവുകള്‍ കാരുണ്യത്തോടെ തിരുത്തിയും
മേന്മകള്‍ പിശുക്കില്ലാതെ പ്രശംസിച്ചും
അന്യോന്യം പിന്‍ബലമാകേണ്ടവരാണ് നല്ല സുഹൃത്തുക്കള്‍.
വസന്തം വരുമ്പോള്‍
ചെടികള്‍ പൂ വിടര്‍ന്ന് മനോഹരമാകുന്നതു പോലെ...
നല്ലൊരു സുഹൃത്തിനെ ലഭിക്കുന്നതോടെ
നാം ഗുണസമ്പന്നരാകുന്നു...
മഴയില്‍ കുതിര്‍ന്നു പോകാതെ
മണ്ണാങ്കട്ടയ്ക്ക് കരിയില തണലാകുന്നു...
കാറ്റില്‍ പാറിപോകാതെ
കരിയിലയ്ക്ക് മണ്ണാങ്കട്ട കനമാകുന്നു...
ഇങ്ങനെയാകട്ടെ നമ്മുടെ ബന്ധങ്ങള്‍...!
Monday, July 20, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment