Sunday, April 26, 2009
ഒരു പ്രണയം ..............!
അവളെ ദൂരെക്കാണുമ്പോള്‍ എപ്പോഴും കൂടിയ നെഞ്ചിടിപ്പുകള്‍ ആയിരുന്നു എനിക്കു പ്രണയം.. പിന്നെയെപ്പൊഴും അദൃശ്യ സാന്നിദ്ധ്യമായി കൂടെയവള്‍.. ചിലപ്പോഴൊക്കെ ഒരു മാത്ര എന്നിലുടക്കി നിന്ന ആ കണ്ണുകള്‍.. അതിലും വലിയ ഒരു സൗഭ്യാഗ്യം വേറെ ഇല്ലെന്നു കരുതി.. അവളുടെ കവിളില്‍ ഒഴുകി ഇറങ്ങിയ വിയര്‍പ്പുതുള്ളികള്‍... അശാന്തമായി ചലിച്ചിരുന്ന കണ്ണിണകള്‍.. പരസ്പരം കൊരുത്ത കൈവിരല്‍ തുമ്പുകള്‍.. പ്രണയം തടഞ്ഞു നിന്നത് ഇതിലോക്കെയോ..!
അവന്‍, എന്റെ ദൂതന്‍ പറഞ്ഞു.. ഞാന്‍ അവള്‍ക്കു കൊടുത്തയച്ച ലോലാക്കും അവള്‍ ദൂരേക്ക് കളഞ്ഞെന്ന്.. പിന്നീട്, അല്‍പനേരം ഞാന്‍ അത് തിരഞ്ഞെങ്കിലും കിട്ടിയത് ഇന്നലെ നല്‍കിയ, choclattinte കവര്‍ aayirunnu ...
അവസാനം കാണുമ്പോഴും എന്റെ നെഞ്ചിടിപ്പുകള്‍ കൂട്ടി അവള്‍ നടന്നു വന്നു.. ഒരു ചുംബനം എനിക്കു നല്‍കി സാധാരണമാം വിധം പോവുകയും ചെയ്തു..
പിന്നീടെപ്പൊഴോ, ഒരിക്കല്‍..
ഞാന്‍ മനസിലാക്കി വളരെ അടുതാന്നെന്കിലും ഞങ്ങള്‍ വളരെ അകലെയാണെന്നു ...........
അന്ന്.. ഒരു പക്ഷേ ആദ്യമായി.. എന്റെ നെഞ്ചിടിപ്പുകള്‍ മാറ്റമില്ലാതെ തുടര്‍ന്നു...!
Subscribe to:
Post Comments (Atom)
No comments:
Post a Comment