"മുഖത്ത് എപ്പോഴും ഒരു ചെറു പുഞ്ചിരിയും; മനസ്സില് സ്നേഹവും, കാരുണ്യവും നിറച്ച്...ചിത്രശലഭങ്ങളെ പോലെ പാറി നടന്ന്... ദേശാടനകിളികളെ പോലെ സ്ഥല കാലങള്‍ താണ്ടി... ഗ്രീഷ്മവും വസന്തവും കടന്ന്...അനുഭവങള്‍ തൊട്ടറിഞ്ഞ്... ജീവിതത്തിനായി പരക്കം പായുമ്പോള്.....എവിടെയോ ജനിച്ച്, എവിടെയോ ജീവിച്ച്, എവിടെയോ വളരുന്ന നമ്മളെ കാലപ്രവാഹം ഒന്നിപ്പിച്ചു.എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് ഒന്നായി തുടരാം.കാലവും, ദൂരവും, ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളുംഅതിനെയെല്ലാം അതിജീവിച്ച് നമ്മള്‍ മായാതെ മങ്ങാതെ എന്നും തേജസ്സോടെ നിലനില്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.. എന്തേ സമ്മതമല്ലേ.......... ........ "
എനിക്ക് സമ്മതമാണ് നീയല്ലേ വക്കുമാറിക്കളിക്കുന്നത്. ജീവിതം ആസ്വദിക്കാന്‍ ശ്രമിച്ച് ശ്രമിച്ച് ടെന്‍ഷന്‍ കൊണ്ട് വീര്‍പ്പു മുട്ടിയവളാണ് നീ.
എല്ലാം അറിയുന്നവന്‍ ഞാന്‍ മാത്രം . എന്റെ വിഷമം ആര്ക്കും മനസിലാവില്ല.
നിനക്കുപോലും
എനിക്ക് ആര്‍ക്കുവേണ്ടിയും മാറിക്കൊടുക്കാനാവില്ല.
ഞാന്‍ നിന്നെ സ്നേഹിക്കുന്നു അന്ന് മനസിലാക്കിയിട്ടും നീ എന്താ ഇങ്ങനെ ........................
എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല ............
ചിലപ്പോള്‍ അങ്ങനെയാണ് അത്....ചിലര്‍ നമ്മുടെ ജീവിതത്തിലേക്ക് എവിടെ നിന്ന്,...എപ്പോള്‍ എന്നറിയാതെ കടന്നു വരുന്നു. അതില്‍ ആരൊക്കെയോ...ഒരു മാത്ര നിന്ന് കടന്നു പോകുന്നു ഹൃദയത്തില്‍ ഒരു കൈയ്യൊപ്പിട്ട ശേഷം....നാം ഒരിക്കലും ഒരേ പോലെ ആവുന്നില്ല....ചില കഥകള്‍ പോലെ വ്യക്തമായ തുടക്കമോ, ഒടുക്കമോ ഇല്ലാതെ....അടുത്തത് എന്ത് എന്ന് അറിയാനാവാതെ....ജീവിതം പലപ്പോഴും ഒരു തിരിച്ചറിവാണ്....ഒരു നിമിഷത്തെ ഏറ്റവും മനോഹരമാക്കുന്നതും അതു തന്നെ....ചില സൌഹൃദങ്ങള്‍ ദൂരമോ, നിറമോ,...ഒന്നും അറിയാതെ സമാന്തരങ്ങളില്‍, സമാനതകളില്‍ ഒത്തു ചേരുന്നു....അന്യോന്യം നിശബ്ദമായി സംസാരിക്കുന്നു..."ദൂരത്തായാലും അരികിലായാലും നീ ഇന്നും എന്റെ ഓര്‍മകളില്‍ തെളിഞ്ഞു നില്‍ക്കുന്നു ....നിന്റെ സൌഹൃദം എനിക്ക് വളരെ വിലപ്പെട്ടതാണു ....
നീ എന്നും എന്നോടൊപ്പം ഉണ്ടാവും ഓര്‍മയില്‍ മാത്രം .................................
ഹൃദയത്തില്‍ ഇട്ട കയ്യോപ്പായി ...........................
ചുവന്ന അക്ഷരങ്ങള്‍ .വളരെ ക്രുരമായിപ്പോയി .
ReplyDelete