Friday, May 29, 2009
കൂട്ട്
Saturday, May 23, 2009
പൊയ് മുഖങ്ങള്‍ ( മുഖം മൂടികള്‍ )
Friday, May 22, 2009
അവിടെയാണ് ഞാന്‍..........
സ്വപ്നമോ.........!!!!!
നിലാവിന്റെ നിറവും തണുപ്പും , ആകാശത്തിന്റെ അഴകുംയ് എന്റെ ഏകാന്തതയിലേക്ക് ഒഴുകിയെത്തി,
പ്രണയത്തിന്റെ ചുടുനിശ്വാസങ്ങളില്‍ തകര്‍ന്ന എന്റെ നെടുവീര്‍പ്പുകള്‍ കണ്ടു പൊട്ടിച്ചിരിച്ച്,
ഇളം കാറ്റിനു കൂട്ടായി ഉതിര്‍ത്തു വിട്ട ദാവണിത്തുമ്പ് എന്റെ മുഖത്തുരച്ച് സ്വപ്നങ്ങള്‍ക്ക് നിറവും സുഗന്ധവും നല്‍കി ഓര്‍മിക്കുവാന്‍ ഒരായിരം ഏകാന്തതകള്‍ വീണ്ടും എനിക്കു തന്ന്... എങ്ങോട്ടോ പോയ ഒരു സ്വപ്നത്തില്‍... ഞാന്‍ വീണ്ടും ഒറ്റയ്ക്കായി..!
ഇരുണ്ട ഇടനാഴിയില്‍ നിന്നു വെളിച്ചത്തിലേക്ക്.........
വിഷാദത്തില്‍ മൂടിയ മുഖവുമായി അവള്‍ യാത്രയാവുമ്പോള്‍.. എന്‍റെ കൈകളില്‍ നിന്നും ഉതിര്‍ന്നു പോയ കൈകള്‍ കാട്ടി അവള്‍ ദൂരേക്ക് മായുമ്പോള്‍.. വീണ്ടും ഓര്‍മകളുടെ ചെപ്പ് തുറന്ന് നീറുന്ന വേദനയുടെ മുത്തുകള്‍ എണ്ണി, എകാന്തതക്ക് കൂട്ടിരിക്കുമ്പോള്‍.. നെഞ്ചകം വിങ്ങുന്ന വിഷാദത്തിന്റെ നൊമ്പരം അറിഞ്ഞ് കണ്പീലികള്‍ ഈറനണിയുമ്പോള്‍.. അപ്പോഴൊക്കെ ഞാന്‍ സ്വര്‍ഗത്തില്‍ നിന്ന് യാത്രയാവുകയാണ്...!
പ്രതീക്ഷിക്കാതെ വന്നു ചേരുന്ന സൗഭാഗ്യങ്ങളെ ഞാന്‍ സ്വര്‍ഗം എന്ന് വിളിക്കും .. പാറകളില്‍ തട്ടി പാടി വരുന്ന തണുത്ത അരുവിയിലെ വെള്ളം തെറ്റി അവള്‍ മുഖത്ത് ഒഴിക്കുമ്പോള്‍.. ആര്‍ദ്രമായ മുഖത്തെ കുളിരണിയിച്ച് ഒരു ചെറിയ കാറ്റ് കടന്നു പോവുമ്പോള്‍.. ഹൃദയ സ്പന്ദനങ്ങളുടെ വേഗം കൂട്ടി അവളുടെ വാക്കുകള്‍ ചെവിയില്‍ തട്ടി കയറുമ്പോള്‍.. അവളുടെ മുടിയിഴകള്‍ പറത്തിയ കാറ്റിനെ നന്ദിയോടെ സ്മരിച്ച് വിരലുകള്‍ കൊണ്ട് അത് ഒതുക്കി വെക്കുമ്പോള്‍.. ചെറിയ പിണക്കത്തില്‍ , ദൂരെ മാറി നിന്നു എന്‍റെ മുഖത്ത് നോക്കി സ്നേഹത്തോടെ കളിയാക്കുമ്പോള്‍.. അപ്പോഴൊക്കെ നമ്മള്‍ സ്വര്‍ഗത്തില്‍ ആണെന്ന് പറയാം... ..
കൊള്ളാം... ഇങ്ങെനെയൊക്കെ ആണ് ചിന്തകള്‍.... അല്ലെന്നു ആര് പറഞ്ഞാലും... എത്ര പതിവ്രതയായാലും , ഭാര്യയോടു ആത്മാര്‍ത്ഥ സ്നേഹമുള്ള ആളായാലും , എല്ലാം .. മനസ്സ് നമ്മള്‍ അറിയാതെ തന്നെ പാളും. മനസ്സ് എപ്പോള്‍ തിരികെ പൂര്‍വസ്ഥിതി പ്രാപിക്കുന്നു എന്ന് അനുസരിച്ച് ഇരിക്കും അടുത്ത പ്രവര്‍ത്തി. കഴിഞ്ഞ കാലങ്ങളും , വര്‍ത്തമാന സംഭവങ്ങളും എല്ലാം എന്നും മനസ്സിനെ ചിന്തകളുടെ ലോകത്ത് നടത്തും... അതൊന്നും തടയാന്‍ ആവില്ല.......... ആര്‍ക്കും.
ഇരുണ്ട ഇടനാഴിയില്‍ നിന്നു വെളിച്ചത്തിലേക്ക് കടക്കുമ്പോള്‍ കണ്ണുകള്‍ മഞ്ഞളിക്കും അത് സ്വാഭാവികം മാത്രം. ആ സമയത്ത് അതുമായി പൊരുത്തപ്പെടാന്‍ ഞാന്‍ ഒരുപാടു പാടുപെടും.
Thursday, May 21, 2009
ഭൂപടം ....................
പ്രേമത്തിന്‍റെ ഭൂപടത്തിലൊരു കൊടുമുടിയുണ്ട്, മോഹങ്ങളുടെ .
പ്രേമത്തിന്‍റെ ഭൂപടത്തിലൊരു ആകാശമുണ്ട്, സ്വപ്നങ്ങളുടെ .
പ്രേമത്തിന്‍റെ ഭൂപടത്തിലൊരു അഗ്നിപര്‍വ്വതമുണ്ട്, കാമനകളുടെ .
പ്രേമത്തിന്‍റെ ഭൂപടത്തിലൊരു മരുഭൂമിയുണ്ട്, മൗനത്തിന്റെ .
പ്രേമത്തിന്‍റെ ഭൂപടത്തിലൊരിക്കലുമില്ലാത്തത്,
നെടുകേയും കുറുകേയും വരച്ചജീവിതത്തിന്റേയും ,
മരണത്തിന്റേയുംഅക്ഷാംശ രേഖാംശങ്ങള്‍.........
Wednesday, May 20, 2009
ഭ്രാന്തന്‍ ......................!!!!!!
“ങ്ഹാ.. പറയെടീ...”
“ഹലോ... അച്ഛാ ..., അതേയ്... എന്റെ ഗിറ്റാറിന്റെ സ്ട്രിംഗ് പൊട്ടി ...!“
“ങ്ഹാ... ഞാന്‍ വരുമ്പോ എടുത്തോണ്ട് വന്നോളാം...!“
“പിന്നെ അച്ഛാ ....!! ഹലോ.... ഹലോ....!!“
മറുവശത്ത് അച്ഛന്‍ മൊബൈല് ഓഫ് ചെയ്തിരിക്കുന്നു. എന്താണാവോ അച്ഛന്‍ ഇന്ന് നല്ല മൂഡിലല്ലാ എന്ന് തോന്നുന്നു. ഇനി വരുമ്പോള്‍ അറീയാം എന്താ കാര്യം എന്ന്. അല്ലെങ്കിലും അച്ഛന്‍റെ സ്നേഹം ഒന്നും കിട്ടാനുള്ള യോഗ്യത ഇല്ലാത്ത അവസ്ഥയാണല്ലോ എന്റേത്. എല്ലാം എന്റെ തെറ്റ് ആയിരിക്കാം. എനിക്ക് തന്നെ അറിയില്ല്ലാ തെറ്റ് ആരുടേതാണെന്ന്.
“എന്തെടുക്കുവാണെടീ നീയവിടെ ഫോണിന്റെ അടുത്ത്..??”
“ഞാനിവിടെ എന്തു ചെയ്യാന്‍ ...!“
“അല്ലാ.... നിന്റെ കാര്യമല്ലേ...? പറയാന്‍ പറ്റില്ലാ...!! ആരും കാണാതെ നിന്റെ മറ്റവന് വീണ്ടൂം ഫോണ്‍ ചെയ്യുവാണോന്ന്...!!!“
“അതിനു അമ്മക്ക് വന്നു നോക്കി കൂടേ...!? അല്ലെങ്കില്‍ 24 മണിക്കൂറും എനിക്ക് സെക്യൂരിറ്റി ഉണ്ടല്ലോ...!!“
“ദേയ്... എടീ... നീയെന്നെ കൊണ്ടൊന്നും പറയിപ്പിക്കല്ലേ....!“
പിന്നെ ഒന്നും മിണ്ടിയില്ലാ... അല്ലെങ്കില്‍ തന്നെ മിണ്ടീയിട്ടെന്തു കിട്ടാന്‍ . ഒരുപക്ഷെ ഞാന്‍ തന്നെ..., അല്ലെങ്കില്‍ എല്ലാവരും കൂടി... എന്റെ ജീവിതം ഇങ്ങനെയൊക്കെ ആക്കിത്തീര്‍ത്തു . ഇനിയിപ്പോ അതൊക്കെ ചിന്തിച്ചിരുന്നിട്ട് എന്തു കാര്യം...?? ഇത്തിരി നേരം ടിവി കണ്ടിരിക്കാം...!! ടിവിയില്‍ എന്തെല്ലാമോ നടക്കുന്നു. മനസ് ഒരിടത്ത് ഏകാഗ്രമാക്കാൻ കഴിയുന്നില്ലാ. ടിവിയില്‍ കാണുന്നതെല്ലാം എവിടെയൊക്കെ തന്റെ തന്നെ ജീവിതമാണെന്ന് തോന്നിപ്പോകുന്നു. എപ്പോഴൊക്കെയോ നടന്നവ... അല്ലെങ്കില്‍ ഇനിയും നടക്കാനിരിക്കുന്നവ...!!
എങ്ങനെയൊക്കെയോ സമയം പോയതറിഞ്ഞില്ല...! കോളിംഗ് ബെല്‍ അടിക്കുന്നത് കേട്ട് എഴുന്നേറ്റു. അച്ഛനാണ് . വാതില്‍ തുറന്നപ്പോഴേ മനസിലായി അച്ഛന്‍ നല്ല മൂഡിലല്ലാ. പോക്കറ്റില്‍ നിന്നും ഗിറ്റാറിന്റെ സ്ട്രിംഗ് എടുത്തു തന്നിട്ട് വല്ലാത്തൊരു നോട്ടം നോക്കി.
“എന്താ അച്ചന് ഒരു വല്ലാത്ത ദേഷ്യം...?”
“ഓ.. ഞാനിപ്പോ ദേഷ്യം കാണിച്ചിട്ടെന്താവാനാ...??”
ആ വിഷയം പെട്ടന്ന് തന്നെ അമ്മ വന്ന് ഏറ്റുപിടിച്ചു.
“എന്തിനാ ഇപ്പോ നിങ്ങള്‍ ദേഷ്യം കാണിക്കുന്നെ...?? എന്താ ഇപ്പോ സംഭവിച്ചത്...??”
“ഒന്നിമില്ലാടീ... ഇവളുടെ ആ പഴയ കോന്തനെ കണ്ടാരുന്നു... ബസ് സ്റ്റാന്‍ഡില്‍ വച്ച്. എനിക്കറിയാന്‍ മേലാ.. അവനെ കാണുമ്പോ എനിക്കാകെ ചൊറിഞ്ഞു കയറും...!“
“അതിനിപ്പോ നിങ്ങളെന്തിനാ മനുഷേനെ ഇവിടെ വന്ന് ചൂടാവണത്...?? അവള്‍ക്കൊരു തെറ്റു പറ്റി... അവളത് വിടുകേം ചെയ്തില്ലേ...!! രണ്ടു മാസം കഴിയുമ്പോ ആ കോടതീന്ന് കേസങ്ങട് തീര്ന്നു കിട്ടുകേം ചെയ്യും...!!“
“അതൊക്കെ ശരിയാരിക്കും.... എന്നാലും എനിക്കവനെ കാണുമ്പോ ദേഷ്യം വരും... അല്ലെങ്കിലും അവനെ കണ്ടേച്ചാലും മതി... തലയും മൊട്ടയടിച്ച് ............. ഒരു ഭ്രാന്തന്‍ ...!! എന്നാലും ഇവളാ ഭ്രാന്തന്റെ പുറകേ നടന്ന്, നമ്മളു പോലും അറിയാതെ അവനെ കെട്ടിയല്ലോ എന്നോര്‍ക്കുംബോഴാ ...!!!“
അമ്മ തന്റെ നേരെ തിരിഞ്ഞു.... “നീ പറയു ..., നിനക്കാ ഭ്രാന്തന്റെ കൂടെയാരുന്നോടീ ജീവിക്കേണ്ടത്...??? ബുദ്ധിയും ബോധവും ഇല്ലാത്ത ഇതു പോലൊരു മണ്ടി...!“
ഒന്നും മറുപടി പറയാന്‍ നിന്നില്ലാ. അകത്തേ മുറിയിലേക്ക് നടന്നു. കിടന്നേക്കാം. അല്ലെങ്കില്‍ ഈ സംസാരം എന്നെ കരയിച്ചേ അമ്മ നിറുത്തു. കരഞ്ഞ് കരഞ്ഞ് ഞാന്‍ മടുത്തിരിക്കുന്നു. ഇനി വയ്യ. മുറിയില്‍ കയറി വാതില്‍ ചാരി, ലൈറ്റ് ഓഫാക്കി, കട്ടിലിലേക്ക് വീഴുകയായിരുന്നു. കരയാന്‍ ആഗ്രഹമില്ലാ എങ്കിലും മനസ് നീറുന്നു. മുകളില്‍ ആരോടോ പകപോക്കാനെന്നവണ്ണം കറങ്ങുന്ന ഫാന്‍ നോക്കി അങ്ങനെ കിടന്നപ്പോള്‍ അച്ഛന്‍റെ വാക്കുകള്‍ മനസ്സില്‍ വീണ്ടൂം കേട്ടു.
“അല്ലെങ്കിലും അവനെ ഇപ്പോ കണ്ടേച്ചാലും മതി...തലയും മൊട്ടയടിച്ച് ............. ഒരു ഭ്രാന്തന്‍ ...!!“
അതേ... ഞാനാ ഭ്രാന്തന്റെ പിന്നാലേ തന്നെയാണ് നടന്നത്. തന്നെ സ്നേഹിക്കാന്‍ ഭ്രാന്ത് കാണിച്ചവന്‍ . ഭ്രാന്തമായി തന്നെ സ്നേഹിച്ചവന്‍ . സ്നേഹത്തിന് അതിരുകള്‍ ഇല്ലാ എന്ന് വിശ്വസിച്ചവാന് .... തന്നെ വിശ്വസിപ്പിച്ചവന്‍. പ്രണയമവന് ഭ്രാന്തായിരുന്നു. ആ ഭ്രാന്തിനോടെനിക്ക് പ്രണയവും. എന്നാലിന്നിതാ, തന്നെ ഭ്രാന്തിയാക്കിക്കൊണ്ട് ആ പ്രണയം എന്നില്‍ നിന്നും നിന്നും എല്ലാവരും ചേര്ന്നു അടര്‍ത്തി എടുത്തിരിക്കുന്നു . താനും അവനെ തള്ളിപ്പറഞ്ഞു... ആര്‍ക്കൊക്കെയോ വേണ്ടി , അല്ലെങ്കില്‍ തന്നെ ജനിപ്പിച്ചവര്‍ക്ക് വേണ്ടി. ഇനിയൊരിക്കലും തനിക്കാ പ്രണയവും, പ്രണയിച്ചുറങ്ങുന്ന ഭ്രാന്തനേയും തിരികേ കിട്ടില്ലാ. അറിയാതെ, ആഗ്രഹിക്കാതെ ഒരിറ്റു കണ്ണുനീര്‍ കണ്ണില്‍ നിന്നും പൊടിഞ്ഞ് കവിളിലൂടെ ഒലിച്ച് ഇറങ്ങാന്‍ ഒരുങ്ങുമ്പോള്‍ ഓര്‍മയില്‍ തെളിഞ്ഞു, അവന്റെ ചില ഭ്രാന്തന്‍ - ചിന്തകള്‍ ........ അവന്‍ തന്‍റെ കണ്ണ് നീരാവാന്‍ ആഗ്രഹിച്ചു... തന്റെ കണ്ണുനീരായീ... തന്റെ കവിളിലൂടെ ഒലിച്ചിറങ്ങി... തന്റെ ചുണ്ടില്‍ ലയിക്കാന്‍ ആഗ്രഹിച്ചു...!! പക്ഷെ.....!!!
ഇനി ഒരുപക്ഷെ അച്ഛന്‍ പറഞ്ഞതനുസരിച്ച്, ഇന്നവന്‍ യഥാര്‍ഥത്തില്‍ ഭ്രാന്തനായിരിക്കുന്നുവോ ആവോ? മുകളില്‍ ഇരുട്ടില്‍ കറങ്ങുന്ന ഫാന്‍ തന്നെ നോക്കി ഗോഷ്ടികള്‍ കാട്ടി പേടിപ്പിക്കുന്നതായി തോന്നുന്നു.കണ്ണുകള്‍ മുറുക്കി അടച്ചു. കണ്ണില്‍ നിന്നും കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീര്‍ ചെവിയില്‍ വീണു. ചെവിയില്‍ തളംകെട്ടി നിന്ന കണ്ണുനീര്‍ തന്റെ കാതിനോട് മെല്ലെ ചോദിച്ചു..... “അവനെ ഭ്രാന്തനാക്കിയത് നീയല്ലേ...?”
പിന്നെയുമൊഴുകിയ കണ്ണുനീര്‍.. ചെവിയിലിടം കിട്ടാതെ കിടക്കയെ പ്രണയിച്ച് അതിലലിഞ്ഞുകൊണ്ടെയിരുന്നു.............
Tuesday, May 19, 2009
മുഖം നഷ്ടപ്പെട്ടവന്‍
Friday, May 15, 2009
ജനനത്തിനും മരണത്തിനും ഇടയില്‍ ജീവന്‍റെ കയ്യൊപ്പ്
എന്‍റെ ജീവിതത്തില്‍ വര്‍ണം വാരി വിതറിയവള്ക്കായി, എന്‍റെ മനസ്സില്‍ എന്നും ഒരു പ്രത്യേക സ്ഥാനം ഉള്ളവള്‍ക്കായി ,
എന്നും അവളുടെ ചിരി ആയിരുന്നു എനിക്ക് പ്രചോദനം ..............
അത് കാണുമ്പൊള്‍ ഞാന്‍ എല്ലാ വിഷമങ്ങളും മറന്നു സന്തോഷിക്കുമായിരുന്നു....
എന്റെ ജീവിതം വര്‍ണങ്ങള്‍ കൊണ്ടു നിറച്ചത് അവളായിരുന്നു.............
പക്ഷെ.........
രണ്ടു ആഴ്ച മെന്റല്‍ റിഹാബിലേഷന് സെന്റെറില്‍ ഞാന്‍ കണ്ടത് ആ മന്തസ്മിതം ആയിരുന്നില്ല. വെള്ള ഉടുപ്പിട്ട മാലാഖ മാരും , കയ്യില്‍ കുഴലുള്ള ചേട്ടനും ആയിരുന്നു, ഉറുമ്പ് കടിക്കുന്നത് പോലെ സൂചി കൊണ്ടു കുത്തുന്നതില്‍ വിടഗ്ദ്തരായിരുന്നു അവര്‍...........
ഇപ്പൊ അനന്തതയിലേക്ക് നോക്കി ഇരിക്കുമ്പോള്‍ ............... ചുവന്ന സൂര്യന്‍ ആഴിയുടെ ഓലങ്ങളിലേക്ക് താഴ്ന്നുപോകുമ്പോള്‍ , എന്‍റെ കണ്ണുകള്‍ക്കും കണ്ണുനീരിനും ചുവന്ന നിറമായിരുന്നു. എന്‍റെ മൂക്കില്‍ നിന്നും ഒലിച്ചിറങ്ങിയതും രക്തതുള്ളികളായിരുന്നു...
ഇപ്പൊ ഞാന്‍ ജീവിതം തുടങ്ങുന്നതെ ഉള്ളു, പിച്ച വച്ചു നടക്കാന്‍ പടിക്കുന്നത്തെ ഉള്ളു, സംസാരിച്ചു തുടങ്ങുന്നതെ ഉള്ളു,........................
ഇതു അവസാനമല്ല ഇതു ഒരു വലിയ തുടക്കമാണ് .......
വിജയം ഞാന്‍ ജയിക്കുംബോളല്ല
ഞാന്‍ കാരണം മറ്റുള്ളവര്‍ ജയിക്കുംബോളാണ്
Thursday, May 7, 2009
സത്യങ്ങള്‍.....................
Sunday, May 3, 2009
ഇതും ഒരു റിയാലിറ്റി ഷോ ആയിരുന്നോ?
സ്വസ്ഥമായ് ഞാന്‍ നടന്നു പോകവേ
മുന്നില്‍ നിന്നൊരാള്‍ ചോദിച്ചു
എന്നെ സ്നേഹിക്കുമോ ......?
എനിക്കാരുമില്ല , വീട്ടുകാര്‍ പോലും എന്നെ വെറുക്കുന്നു
ഞാന്‍ വിശ്വസിച്ചവര്‍ എന്നെ ചതിച്ചു .......
ഇനി മരണമേ ഉള്ളു .................
ബ്ലെടുമായ് നിന്നു അവള്‍ ഇപ്പൊ ഞാന്‍ കൈ മുറിക്കും .........
സമാധാനിപ്പിച്ചു ..........ഞാന്‍
ഇല്ല പാടില്ല ...........അവസനമല്ല ഇതു വന്‍ തുടക്കം ........
കളയു ബ്ലൈടുകള്‍ ..................
ഞാന്‍ പറഞ്ഞു
നിനക്കു ഞാനുണ്ട് എന്തിനും ഏതിനും .................
അന്ന് മുതല്‍ ഞങ്ങള്‍ ഒരു മനസസായി
കാലങ്ങള്‍ കഴിഞ്ഞു
ഒരുദിനം അവള്‍ പറഞ്ഞു
വീട്ടുകാര്‍ ചീത്ത പറയുന്നു നമുക്കു പിരിയാം
അപ്പോള്‍ ഞാന്‍ ചോദിച്ചു
ഇഷ്ടമില്ലാത്തത് നിനക്കോ വീട്ടുകര്കോ ?
അപ്പോള്‍ അവള്‍
എനിക്കിഷ്ടമാണ് വീടുകര്‍ സമ്മതിക്കില്ല ...........
ചര്‍ച്ചകള്‍ക്കൊടുവില്‍ ഞങ്ങള്‍ പിരിയേണ്ട എന്ന് തീരുമാനിച്ചു.
" ജോലിക്കായ് ദൂരെ പോകരുത് എന്നിക്ക് കാണാതെ ഇരിക്കാന്‍ വയ്യ ..........
എത്ര വലിയ ശമ്പളം ആയാലും പോകേണ്ട ........
നമുക്കു ഉള്ളത് മതി " അവള്‍ പറഞ്ഞു .
വീണ്ടും നാളുകള്‍ കടന്നു പോയ്
അവള്‍ എന്നില്‍ നിന്നും അകലുന്നുവോ എന്നെനിക്കു സംശയംയ് .........
കോളേജില്‍ അന്വേഷിച്ചപ്പോള്‍ ഞാന്‍ ഞെട്ടി പോയ്
അവള്‍ക്കവിടെ കാമുകന്മാര്‍ ഒന്നല്ല നിരവധി ..........
വീണ്ടും ഞാന്‍ അവളോട് സംസാരിച്ചു
എനിക്ക് വേണം നിന്നെ നീ ഇല്ലാതെ എനിക്കാവില്ല ജീവിക്കാന്‍
അപ്പോള്‍ അവളുടെ ഉപദേശം
വേറെ ഒരു നല്ല പെണ്ണിനെ കല്യാണം കഴിക്കൂ..............
വിഷമം മാറ്റാന്‍ ബിയര്‍ കഴിക്കൂ.........
എന്‍ വേദനകള്‍ ഞാന്‍ ആരോട് പറയും
പറഞ്ഞാല്‍ ആര് വിശ്വസിക്കും
വീണ്ടും ഒത്തു തീര്‍പ്പുകള്‍
"ഇത്രയും നിങ്ങളെന്നെ സ്നേഹിച്ചിരുന്നെന്നു ഞാന്‍ അറിഞ്ഞിരുന്നില്ല
ഇനി ഞാന്‍ മുംബതെക്കള്‍ കൂടുതല്‍ നിങ്ങളെ സ്നേഹിക്കും
വീട്ടുകാര്‍ സമ്മതിക്കില്ല പക്ഷെ ഞാന്‍ നിങ്ങളുടെ കൂടെ നില്ക്കും"
" ജോലിക്കായ് ദൂരെ പോകരുത് എന്നിക്ക് കാണാതെ ഇരിക്കാന്‍ വയ്യ ..........എത്ര വലിയ ശമ്പളം ആയാലും പോകേണ്ട ........നമുക്കു ഉള്ളത് മതി " അവള്‍ വീണ്ടും പറഞ്ഞു .
ഞാന്‍ വീണ്ടും സന്തോഷിച്ചു
വീണ്ടും മാസങ്ങള്‍ കടന്നു പോയ് .............
വീണ്ടുമവള്‍ വാക്ക് മാറ്റി
വീട്ടുകാര്‍ സമ്മതിക്കില്ല പിരിയുന്നതല്ലേ നല്ലതെന്ന്
ഞാന്‍ പറഞ്ഞു പറ്റില്ല .... പിരിയാന്‍ കഴിയില്ല
ഒടുവില്‍
ഞങ്ങള്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചു
പക്ഷെ വീണ്ടുമവള്‍ വീട്ടികരോടൊപ്പം പോയി...............
എന്നെ തനിച്ചാക്കി..........................
എനിക്കെന്തു സംഭവിച്ചാലും അവള്ക്ക് പ്രസ്നാമുണ്ടാവില്ല.........................
കാരണം അവള്‍ എന്നെ സ്നേതിചിട്ടുണ്ടാവില്ല
പക്ഷെ അവള്‍ നന്നായി അഭിനയിച്ചു ..................
സ്നേഹിക്കുന്നുണ്ടെന്ന് എന്നെ ബോധ്യപ്പെടുത്താന്‍
ഇതും ഒരു റിയാലിറ്റി ഷോ ആയിരുന്നോ?
അവളുടെ മനസ്സ് ...............എന്നും ഒരു മരീചിക .................
ഈ കുറിപ്പുകള്‍ അവള്ക്ക് വേണ്ടി ............................
HOW TO READ MALAYALAM BLOGS
DOWNLOAD
THE AnjaliOldLipi-0[1].730 FONT FROM THE ABOVE LINK AND INSTALL IT AT
C:/WINDOWS/FONTS
വലിയ തെറ്റ് !!!!!!!!!
വെറുതെ വിശ്രമിക്കാന്‍ മടി കാട്ടിയിരുന്ന എന്‍ കൈകളും എന്നും പുതുമകള്‍ ഇഷ്ടപെട്ടിരുന്ന ഒരിക്കലും തളര്‍ന്നു കൊടുക്കാന്‍ ഇഷ്ടപെടാതിരുന്ന എന്‍റെ മനസ്സും എന്‍റെ വാക്കുകളും ആണ് ഈ തെറ്റിന് കാരണക്കാര്‍. എന്നും എന്‍റെ ആഗ്രഹങ്ങള്‍ ഞാന്‍ അഗ്നിയില്‍ ഹോമിചിട്ടെ ഉള്ളു മറ്റുള്ളവര്‍ക്ക് വേണ്ടി. സ്വയം കുഴിച്ചു മൂടിയ ആഗ്രഹങ്ങളുടെ വേലിയേറ്റത്തില്‍ ഞാനിരുന്ന പ്രതീക്ഷയുടെ ചെറു തുരുത്ത് മൂടിയ ഓളങ്ങള്‍ എന്തുകൊണ്ട് എന്നെ ഒഴുക്കി കൊണ്ടു പോയില്ല. പ്രകൃതി തന്‍ സൌന്ദര്യത്തില്‍ ഞാന്‍ അനുഭവിച്ച വേദനയില്‍ നിറഞ്ഞു തുളുമ്പിയ എന്‍റെ ഓരോ തുള്ളി കണ്ണുനീരിന്റെയും ചൂടില്‍ എന്തുകൊണ്ട് ഞാന്‍ ഉരുകി പോയില്ല. പ്രതീക്ഷകളില്ലാതെ ഞാന്‍ വെച്ച പാദങ്ങള്‍ എന്തുകൊണ്ട് എന്നെ വലിയ ഗര്‍ത്തങ്ങളില്‍ തള്ളിയിട്ടില്ല. എന്‍റെ പ്രിയപ്പെട്ടവളുടെ കൂടെ യാത്ര ചെയ്യവേ തടഞ്ഞു നിര്‍ത്തിയ ഗുണ്ടകള്‍ എന്തുകൊണ്ട് എന്നെ കൊന്നു തള്ളിയില്ല.
എന്നോട് കൂട്ട് കൂടിയവരെ ആട്ടിപ്പായിച്ച കഴുകന്മാര്‍ , രൂക്ഷതയോടെ നോക്കിയ എന്‍റെ കണ്ണുകള്‍ എന്തുകൊണ്ട് ചൂഴ്ന്നെടുത്തില്ല. ഒരുപാടു പാടുപെട്ടു ഞാന്‍ ഉണ്ടാക്കിയ , എന്‍റെ ജൂനിയറിനു വേണ്ടിയുള്ള കളിക്കോപ്പുകള്‍ തള്ളി തകര്‍ത്തവര്‍ , എന്തെ എന്‍റെ തല തല്ലി തകര്‍ത്തില്ല. ചെളിയില്‍ പുതഞ്ഞു പോയ എന്‍റെ പ്രതീക്ഷകളുടെ നങ്കൂരം ഞാന്‍ ആഴങ്ങളിലേക്ക് വലിചെരിയട്ടെ. ഓര്‍മകളുടെ മണ്ണ് പാത്രത്തില്‍ വെള്ളം തളിച്ച് ഞാന്‍ വളര്‍ത്തിയ ചെടികളിലെ പൂക്കളില്‍ വന്നിരിക്കുന്ന ചിത്ര ശലഭങ്ങളെ ഇനി ആരും പറത്തികളയരുത്. ക്ഷണ ഭംഗുരമായ ജീവിതത്തില്‍ നിറക്കാന്‍ കൊതിച്ച ഒരുപാട് മോഹങ്ങളെ പാതി വഴിയിലുപേക്ഷിച്ച് ഞാന്‍ യാത്ര തുടരട്ടെ. എന്‍റെ കൈകള്‍ സ്വതന്ത്രമാണ് , മനസും ..... കാലുകള്‍ തളര്‍ന്നു പോവുന്നിടത് കിടന്നുറങ്ങി , എന്നെ കണ്ടു കാലിയാക്കി ചിരിച്ചവര്‍ക്ക് മുഖം കൊടുക്കാതെ , സൂര്യ പ്രകാശം മാത്രം ഭക്ഷിച്ചു എത്ര ദൂരം പോകാനാവും..... അറിയില്ല.....ആവുന്നത് വരെ പോവുക..... എന്‍റെ ജീര്‍ണിച്ച ശരീരം മറവു ചെയ്യാന്‍ ആരും തമ്മില്‍ കലതിക്കാതിരിക്കട്ടെ. എന്നെ കുറ്റം പറഞ്ഞു മാറി നില്‍ക്കുന്നവര്‍ പോലും ഈ ഭൂമിയുടെ മാറ്റങ്ങളില്‍ അതിനൊപ്പം നടന്നു , പലതും മറന്നു കെട്ടിയുണ്ടാക്കിയ സമ്പാദ്യങ്ങള്‍ പൂഴ്ത്തി , മനസിന് വേലികെട്ടി , സമുദായ ശക്തി വര്‍ണിച്ചു ആവിഷ്കരിച്ച ഈ നാട്ടില്‍ എന്നെക്കള്‍ തെറ്റ് ചെയ്യാത്തവര്‍ എന്നെ കല്ലെറിയട്ടെ .എനിക്ക് കൂട്ടിനു ഞാന്‍ മാത്രം മതി, എന്‍റെ മനസ് എപ്പോഴും എന്‍റെ കൂടെ ഉണ്ടാവും . അതും നഷ്ടപെടതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ഈ യാത്രക്കിടയില്‍ ഞാന്‍ കണ്ടെത്തുമോ എന്‍റെ നിഴലിനെ . വികാര വിചാരങ്ങള്‍ ഒന്നായ ...............ഈ ലോകം............. ഒന്നാണെന്ന് കണ്ട ഒരാള്‍....................
Saturday, May 2, 2009
മധുരം വറ്റാത്ത ജീവിതം .....................!
Friday, May 1, 2009
പ്രണയം .....................
നിന്റെ കണ്കള്‍ കൊണ്ടു
എന്നെ കെട്ടി വലിച്ചത് മതിയായില്ല
എനിക്ക് മതിയായില്ല .........
നിന്‍റെ ചിരിയില്‍
നിന്‍റെ കള്ള ചിരിയില്‍
എന്നെ തള്ളിയിട്ടു തള്ളിയിട്ടു
ഓടി ഒളിച്ചു.............
സംസാരിക്കാന്‍ കുറച്ച്
സമയം മതി
അരികില്‍ വരാന്‍ നിന്‍റെ ഒരു
നോട്ടം മതി ...........
നിന്നെ ഞാന്‍ വിചാരിക്കാന്‍
കണ്ണുകള്‍ എഴുതും
ഇരു കണ്ണുകള്‍ എഴുതും
ഒരു വര്‍ണ്ണ കവിത അതില്‍
അക്ഷരവും ഇല്ല ശബ്ദവും ഇല്ല
അതാണ് പ്രേമം
ഈ കവിത ഇരുട്ടിലും വായിക്കാം
രാത്രിയും ഇല്ലാതെ പകലും ഇല്ലാതെ
സന്ധ്യാ സമയം വരുമോ
തൊടുകയും ഇല്ലാതെ പിടിക്കുകയും ഇല്ലാതെ
ചുണ്ടുകള്‍ തമ്മില്‍ ചേരുമോ
നിന്‍ മടിയില്‍ ചെര്‍നിരിക്കാന്‍
എന്‍ മനം തുടിക്കുന്നു
അതിനായ് രണ്ടാളും കൊതിക്കുന്നു
ഇതുവരെ ആരോടും പറയാത്ത കഥ
തിരകളും കാറ്റും തൊടാതെ
നീ എന്റെ മനസ്സിനുള്ളില്‍
എങ്ങനെ കയറി
ഉടലും അറിയാതെ മനസ്സും
അറിയാതെ ദൈവത്തെ പോലെ നീയെന്റെ
മനസ്സില്‍ കയറിയില്ലേ
നീയില്ലാതെ എനിക്ക് വേറെ ചിന്തകളില്ല
ഇനിയും ഈ ജീവിതം നീയില്ലാതെ
ജീവിക്കാനാവില്ല
എന്റെ ശരീരം കനമില്ലാതെ
ചെരിഞ്ഞു പോകും നിന്‍റെ അടുത്തേക്ക് ..........................
piriyillorikkalum
തുടിക്കുന്നു എന്‍ കണ്കള്‍ നിന്നെ ഒരു നോക്ക് കാണുവാന്‍
തുടിക്കുന്നു എന്‍ ചെവികള്‍ നിന്‍ ശബ്ദം കേള്‍ക്കുവാന്‍
തുടിച്ചിടുന്നു എന്‍ മനം നീ ഉള്ളില്‍ ഇരിക്കയാല്‍ .......
അവസാനമല്ല ഇതു വന്‍ തുടക്കം .................
ഇല്ല മറക്കില്ല മറക്കുവാന്‍ കഴിയില്ല ...............
ഇല്ല പിരിയില്ല മരണം വരെ ...............