Sunday, May 3, 2009
വലിയ തെറ്റ് !!!!!!!!!
വെറുതെ വിശ്രമിക്കാന്‍ മടി കാട്ടിയിരുന്ന എന്‍ കൈകളും എന്നും പുതുമകള്‍ ഇഷ്ടപെട്ടിരുന്ന ഒരിക്കലും തളര്‍ന്നു കൊടുക്കാന്‍ ഇഷ്ടപെടാതിരുന്ന എന്‍റെ മനസ്സും എന്‍റെ വാക്കുകളും ആണ് ഈ തെറ്റിന് കാരണക്കാര്‍. എന്നും എന്‍റെ ആഗ്രഹങ്ങള്‍ ഞാന്‍ അഗ്നിയില്‍ ഹോമിചിട്ടെ ഉള്ളു മറ്റുള്ളവര്‍ക്ക് വേണ്ടി. സ്വയം കുഴിച്ചു മൂടിയ ആഗ്രഹങ്ങളുടെ വേലിയേറ്റത്തില്‍ ഞാനിരുന്ന പ്രതീക്ഷയുടെ ചെറു തുരുത്ത് മൂടിയ ഓളങ്ങള്‍ എന്തുകൊണ്ട് എന്നെ ഒഴുക്കി കൊണ്ടു പോയില്ല. പ്രകൃതി തന്‍ സൌന്ദര്യത്തില്‍ ഞാന്‍ അനുഭവിച്ച വേദനയില്‍ നിറഞ്ഞു തുളുമ്പിയ എന്‍റെ ഓരോ തുള്ളി കണ്ണുനീരിന്റെയും ചൂടില്‍ എന്തുകൊണ്ട് ഞാന്‍ ഉരുകി പോയില്ല. പ്രതീക്ഷകളില്ലാതെ ഞാന്‍ വെച്ച പാദങ്ങള്‍ എന്തുകൊണ്ട് എന്നെ വലിയ ഗര്‍ത്തങ്ങളില്‍ തള്ളിയിട്ടില്ല. എന്‍റെ പ്രിയപ്പെട്ടവളുടെ കൂടെ യാത്ര ചെയ്യവേ തടഞ്ഞു നിര്‍ത്തിയ ഗുണ്ടകള്‍ എന്തുകൊണ്ട് എന്നെ കൊന്നു തള്ളിയില്ല.
എന്നോട് കൂട്ട് കൂടിയവരെ ആട്ടിപ്പായിച്ച കഴുകന്മാര്‍ , രൂക്ഷതയോടെ നോക്കിയ എന്‍റെ കണ്ണുകള്‍ എന്തുകൊണ്ട് ചൂഴ്ന്നെടുത്തില്ല. ഒരുപാടു പാടുപെട്ടു ഞാന്‍ ഉണ്ടാക്കിയ , എന്‍റെ ജൂനിയറിനു വേണ്ടിയുള്ള കളിക്കോപ്പുകള്‍ തള്ളി തകര്‍ത്തവര്‍ , എന്തെ എന്‍റെ തല തല്ലി തകര്‍ത്തില്ല. ചെളിയില്‍ പുതഞ്ഞു പോയ എന്‍റെ പ്രതീക്ഷകളുടെ നങ്കൂരം ഞാന്‍ ആഴങ്ങളിലേക്ക് വലിചെരിയട്ടെ. ഓര്‍മകളുടെ മണ്ണ് പാത്രത്തില്‍ വെള്ളം തളിച്ച് ഞാന്‍ വളര്‍ത്തിയ ചെടികളിലെ പൂക്കളില്‍ വന്നിരിക്കുന്ന ചിത്ര ശലഭങ്ങളെ ഇനി ആരും പറത്തികളയരുത്. ക്ഷണ ഭംഗുരമായ ജീവിതത്തില്‍ നിറക്കാന്‍ കൊതിച്ച ഒരുപാട് മോഹങ്ങളെ പാതി വഴിയിലുപേക്ഷിച്ച് ഞാന്‍ യാത്ര തുടരട്ടെ. എന്‍റെ കൈകള്‍ സ്വതന്ത്രമാണ് , മനസും ..... കാലുകള്‍ തളര്‍ന്നു പോവുന്നിടത് കിടന്നുറങ്ങി , എന്നെ കണ്ടു കാലിയാക്കി ചിരിച്ചവര്‍ക്ക് മുഖം കൊടുക്കാതെ , സൂര്യ പ്രകാശം മാത്രം ഭക്ഷിച്ചു എത്ര ദൂരം പോകാനാവും..... അറിയില്ല.....ആവുന്നത് വരെ പോവുക..... എന്‍റെ ജീര്‍ണിച്ച ശരീരം മറവു ചെയ്യാന്‍ ആരും തമ്മില്‍ കലതിക്കാതിരിക്കട്ടെ. എന്നെ കുറ്റം പറഞ്ഞു മാറി നില്‍ക്കുന്നവര്‍ പോലും ഈ ഭൂമിയുടെ മാറ്റങ്ങളില്‍ അതിനൊപ്പം നടന്നു , പലതും മറന്നു കെട്ടിയുണ്ടാക്കിയ സമ്പാദ്യങ്ങള്‍ പൂഴ്ത്തി , മനസിന് വേലികെട്ടി , സമുദായ ശക്തി വര്‍ണിച്ചു ആവിഷ്കരിച്ച ഈ നാട്ടില്‍ എന്നെക്കള്‍ തെറ്റ് ചെയ്യാത്തവര്‍ എന്നെ കല്ലെറിയട്ടെ .എനിക്ക് കൂട്ടിനു ഞാന്‍ മാത്രം മതി, എന്‍റെ മനസ് എപ്പോഴും എന്‍റെ കൂടെ ഉണ്ടാവും . അതും നഷ്ടപെടതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ഈ യാത്രക്കിടയില്‍ ഞാന്‍ കണ്ടെത്തുമോ എന്‍റെ നിഴലിനെ . വികാര വിചാരങ്ങള്‍ ഒന്നായ ...............ഈ ലോകം............. ഒന്നാണെന്ന് കണ്ട ഒരാള്‍....................
Subscribe to:
Post Comments (Atom)
No comments:
Post a Comment