ജീവിതം എങ്ങനെ എങ്കിലും ജീവിച്ചു തീര്‍ക്കാം. പക്ഷെ പ്രശ്നങ്ങള്‍ അതിജീവിക്കാനാണ് പ്രയാസം . മറ്റുള്ളവര്‍ നോക്കി കാണുന്നത് അല്ല എന്‍റെ ജീവിതം . കാഴ്ചകള്‍ക്ക് അപ്പുറമുള്ള ജീവിതത്തിന്‍റെ സമസ്യകളെ കാണാന്‍ എല്ലാവര്ക്കും ആവില്ല. അത് മനസിലാക്കണമെങ്കില്‍ ജീവിതം എന്താണെന്നു അറിയണം. ഞാന്‍ എങ്ങനെയാണു നിന്നെ കാണുന്നതെന്നറിയാന്‍ നീ എന്‍റെ കണ്ണുകളിലൂടെ നിന്നെ നോക്കണം . ജീവിതത്തില്‍ എന്നും സത്യങ്ങള്‍ വാ പിളര്‍ന്നു നിലവിളിച്ചിട്ടേ ഉള്ളു . അത് കേള്‍ക്കുവാന്‍ കാതുകള്‍ ഉണ്ടാവാറില്ല . ഒറ്റ പതിപ്പുള്ള പുസ്തകമാണ് ജീവിതം. ഓരോ പേജും വളരെ വിലപ്പെട്ടതാണ്. ജീവിതം കണക്കുകള്ക്കപ്പുറത്താണ്. മിച്ചം വരുന്ന ജീവിതം എന്നും വേദനക്ക് മറയായാണല്ലോ. പൂക്കാത്ത മരമായ് വിറങ്ങലിച്ചു പോയ് മധുരം വറ്റാത്ത എന്‍ ജീവിതം. എല്ലാം അലിഞ്ഞിട്ടും അലിയാത്ത എന്‍ വേദനകള്‍ എങ്ങനെ ഞാന്‍ അലിയിക്കും. ..............
Saturday, May 2, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment