Friday, May 1, 2009

പ്രണയം .....................


കണ്കള്‍ കൊണ്ടു
നിന്‍റെ കണ്കള്‍ കൊണ്ടു
എന്നെ കെട്ടി വലിച്ചത് മതിയായില്ല
എനിക്ക് മതിയായില്ല .........
നിന്‍റെ ചിരിയില്‍
നിന്‍റെ കള്ള ചിരിയില്‍
എന്നെ തള്ളിയിട്ടു തള്ളിയിട്ടു
ഓടി ഒളിച്ചു.............
സംസാരിക്കാന്‍ കുറച്ച്
സമയം മതി
അരികില്‍ വരാന്‍ നിന്‍റെ ഒരു
നോട്ടം മതി ...........
നിന്നെ ഞാന്‍ വിചാരിക്കാന്‍
കണ്ണുകള്‍ എഴുതും
ഇരു കണ്ണുകള്‍ എഴുതും
ഒരു വര്‍ണ്ണ കവിത അതില്‍
അക്ഷരവും ഇല്ല ശബ്ദവും ഇല്ല
അതാണ് പ്രേമം
ഈ കവിത ഇരുട്ടിലും വായിക്കാം
രാത്രിയും ഇല്ലാതെ പകലും ഇല്ലാതെ
സന്ധ്യാ സമയം വരുമോ
തൊടുകയും ഇല്ലാതെ പിടിക്കുകയും ഇല്ലാതെ
ചുണ്ടുകള്‍ തമ്മില്‍ ചേരുമോ
നിന്‍ മടിയില്‍ ചെര്‍നിരിക്കാന്‍
എന്‍ മനം തുടിക്കുന്നു
അതിനായ്‌ രണ്ടാളും കൊതിക്കുന്നു
ഇതുവരെ ആരോടും പറയാത്ത കഥ
തിരകളും കാറ്റും തൊടാതെ
നീ എന്റെ മനസ്സിനുള്ളില്‍
എങ്ങനെ കയറി
ഉടലും അറിയാതെ മനസ്സും
അറിയാതെ ദൈവത്തെ പോലെ നീയെന്റെ
മനസ്സില്‍ കയറിയില്ലേ
നീയില്ലാതെ എനിക്ക് വേറെ ചിന്തകളില്ല
ഇനിയും ഈ ജീവിതം നീയില്ലാതെ
ജീവിക്കാനാവില്ല
എന്റെ ശരീരം കനമില്ലാതെ
ചെരിഞ്ഞു പോകും നിന്‍റെ അടുത്തേക്ക് ..........................



No comments:

Post a Comment