പ്രേമത്തിന്‍റെ ഭൂപടത്തിലൊരു കടലുണ്ട്, കണ്ണുനീരിന്റെ .
പ്രേമത്തിന്‍റെ ഭൂപടത്തിലൊരു കൊടുമുടിയുണ്ട്, മോഹങ്ങളുടെ .
പ്രേമത്തിന്‍റെ ഭൂപടത്തിലൊരു ആകാശമുണ്ട്, സ്വപ്നങ്ങളുടെ .
പ്രേമത്തിന്‍റെ ഭൂപടത്തിലൊരു അഗ്നിപര്‍വ്വതമുണ്ട്, കാമനകളുടെ .
പ്രേമത്തിന്‍റെ ഭൂപടത്തിലൊരു മരുഭൂമിയുണ്ട്, മൗനത്തിന്റെ .
പ്രേമത്തിന്‍റെ ഭൂപടത്തിലൊരിക്കലുമില്ലാത്തത്,
നെടുകേയും കുറുകേയും വരച്ചജീവിതത്തിന്റേയും ,
മരണത്തിന്റേയുംഅക്ഷാംശ രേഖാംശങ്ങള്‍.........
Thursday, May 21, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment