Saturday, November 7, 2009

മദ്യം വിഷമാണ് അത് ഉപയോഗിക്കരുത് .................

മദ്യം വിഷമാണ് അത് ഉപയോഗിക്കരുത് .................
ഉപയോഗിക്കാന്‍ പ്രേരിപ്പിക്കരുത് ...........................

“കള്ളോളം നല്ലൊരു വസ്തു എള്ളോളം ഉണ്ടോ ഭൂമിയില്‍”

മദ്യം വിഷമമാണ്‌ .....
മദ്യപിചാലുണ്ടയെക്കാവുന്ന ദൂഷ്യ ഫലങ്ങളെ കുറിച്ച് ഒരു പാട് എഴുതപെട്ടിട്ടുണ്ട് ..
എന്നാല്‍ ഈ കേരള കരയില്‍ മദ്യപിക്കുന്നവര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളെ കുറിച്ച് എത്രമാത്രം എഴുത പെട്ടിട്ടുണ്ട് എന്ന് നാം ഓരോരുത്തരും ചിന്തിക്കേണ്ടതാണ് ...
ഈ പ്രത്യേക സാഹചര്യത്തില്‍ ആണ് മദ്യത്തെ കുറിച്ച് സ്വയം വെളിപാടുകളില്‍ നിന്നും ഒരു ഇതിഹാസം എഴുതണം എന്നാ ഉറച്ച തീരുമാനത്തില്‍ എത്തിയത് ...
ഉല്പത്തി :
കോളേജില്‍ ചേര്‍ന്ന കാലം .... ഏതോ പരിപാടി ...കുറെ പോങ്ങന്മാര്‍ ഏതോ പാട്ടിനു ഡാന്‍സ് കളിച്ചു ഒടുക്കത്തെ ഷൈന്‍ ചെയ്യുന്നു ...
നമ്മള്‍ ആണെങ്ങില്‍ ഡാന്‍സ് ന്റെ കാര്യത്തില്‍ മമ്മൂക്ക ആണ് ...
മൂപ്പരുടെ അത്രേം തൊലിക്കട്ടി ഇല്ലെന്ന ഒരു വ്യത്യാസം മാത്രം...
ക്ലാസ്സിലെ പെണ്‍പിള്ളേര്‍ ആണെങ്ങില്‍ ഡാന്‍സ് കളിക്കുന്ന കൊന്തന്മാരെ "ചക്ക കൂട്ടാന്‍ കണ്ട ഗ്രഹിണി പിള്ളേരെ" പോലെ നോക്കി ആരാധിക്കുന്നു ...
നാശം ..എന്താ ഒരു വഴി... ...?
സകല പ്രശ്ന പരിഹാര ദിവ്യ അത്ഭുതം അവതരിച്ചത് ആ നിര്‍ണ്ണായക അവസരത്തില്‍ ആയിരുന്നു ... !!!
"രണ്ടു പെഗ്ഗ് വിട്ടു സകല ഡാന്‍സ് മുറകളും കെട്ടഴിച്ചു വിടുക" ......
അശരീരി കേട്ടു ....
ഓരോ അത്ഭുതങ്ങളെ .....!!
അത് കേട്ടു കോരിത്തരിച്ചു ഇരിക്കുമ്പോഴാണ് അടുത്ത അശരീരി .....
"പെഗ്ഗ് അടിക്കാന്‍ കാശ് നിന്റെ അപ്പന്‍ തരുമോ "...!!
നാശം ... ഉല്പത്തി നേരിട്ട ആദിമ പ്രശ്നം ....
പക്ഷെ കടം ചോദിയ്ക്കാന്‍ ഡാന്‍സ് ചെയ്യാന്‍ വേണ്ട അത്രേം തൊലിക്കട്ടി ആവശ്യമില്ലാത്തത് കൊണ്ട് തന്നെ വളരെ പെട്ടെന്ന് ഗാന്ധിജി കൈയ്യിലെത്തി (രാഹുല്‍ ഗാന്ധി ) ...
പുലികുട്ടിയുടെ (Yamaha RX 100 ) പുറത്തു കേറി വച്ച് പിടിച്ചു അമ്രിതയിലെക്ക് അമൃതം തേടി !!!
കൂട്ടിനു ഉല്പത്തി വെളിപാട് തന്ന ഗുരുവും ....
കയ്യില്‍ "രാഹുല്‍ ഗാന്ധി" യെ ഉള്ളൂ എങ്ങിലും ഈയുള്ളവന്റെ ഉല്പത്തി ദിനം പ്രമാണിച്ചു “കുഴലൂത്തുകാരനെ “ തന്നെ ആനയിച്ചു ...
കിട്ടിയ അമ്രിതില്‍ ‍ വെള്ള കുപ്പി കമിഴ്ത്തി അതിനെ "കൊന്നു കൊല വിളിച്ചു " ഒരു നാരങ്ങ അച്ചാറിന്റെ ആഡംബരം മാത്രം കൈമുതലാക്കി ഉല്പത്തി നടന്നു ....
ഗുരുവിനെ സംബന്ധിച്ച് ഇത് വെറും തമാശ ആയിരുന്നു എങ്ങിലും ഈ പാവം വിശുദ്ധനെ സംബന്ധിച്ച് ഇത് മഹാജ്ഞാന ത്തിന്റെ ഉല്പത്തി രഹസ്യം ആയിരുന്നു ...
പിന്നെ കാത്തിരുപ്പായിരുന്നു ...
മദ്യമെന്ന ആ ലാവണ്യവതിയുടെ കടന്നു വരവിനായി..
എന്ത് ചെയ്യാന്‍....?
“ഒരു കുഴലൂത്ത് കാരന്‍” അവളെ പുറത്തു കൊണ്ട് വരാന്‍ തരിംബിനു പോലും മതിയാകില്ല എന്നറിയാന്‍ കാലങ്ങള്‍ ബാക്കി കിടക്കുന്നത്തെ ഉണ്ടായിരുന്നുള്ളൂ ...
പുലികുട്ടി കുഴലൂതുകാരനില്‍ ഓടില്ല എന്നതിനാല്‍ മറ്റൊരു പരീക്ഷണം കൂടി അസാധ്യം ആയിരുന്നു ....
എന്നാലും ഫിറ്റായി എന്ന് വിശുദ്ധന്റെ അന്തരാത്മാവില്‍ പിച്ച വച്ച് തുടങ്ങിയ ആത്മ ബോധത്തിന്റെ വെളിപാടില്‍ പുലികുട്ടിയുടെ പുറത്തു കേറി തിരികെ കോളേജിലേക്ക് ....
ആ ഫിറ്റ് സങ്കല്പത്തില്‍ പിന്നെ അവിടെ നടന്നത് മൈക്കല്‍ ജാക്സണ്‍ വരെ പണ്ടേ തട്ടി പോകും ആയിരുന്ന ഒരു മാസ്മരിക ഡാന്‍സ് പ്രകടനം ആയിരുന്നു ....
ഡാന്‍സ് എന്നാല്‍ ചില ബൂര്‍ഷ്വാ കോന്തന്മാര്‍ കാണിക്കും പോലെ ചില ‍ കൈ കാല്‍ ഇളക്കങ്ങള്‍ അല്ല എന്നും
അത് ഒരു കലയാണ്‌ , ഭാവന ആണ് , ഒരു വര്‍ഗ സമരം ആണ്
എന്നും ഉള്ള മഹത്തായ വെളിപാടുകള്‍ ക്ലാസ്സിലെ മൂരാച്ചി പെണ്‍വര്‍ഗത്തിന് ലഭിച്ചതും വിശുദ്ധന്റെ ആ ഉല്പത്തി ദിനത്തില്‍ ആയിരുന്നു എന്ന് പില്‍കാലത്ത് ചരിത്രം രേഖ പ്പെടുത്തി ...
“ മദ്യപിക്കാനുള്ള ആഗ്രഹം ഉണ്ടായാല്‍ മാത്രം മതി അതിനുള്ള വഴി താനേ തെളിഞ്ഞു വരും “ എന്ന് പരീക്ഷണങ്ങളിലൂടെ തെളിയിച്ച വിശുദ്ധന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ കാര്യം ഇത് വരെ പറഞ്ഞില്ല എന്നത് ആ ഇതിഹാസം അപ്രധാനം ആയതു കൊണ്ടല്ല മറിച്ച് ആ കഥകള്‍ക്ക് മാത്രം മറ്റൊരു ഇതിഹാസം വേണ്ടി വരും എന്നത് കൊണ്ടാണ് ...!!!

മദ്യം onnninnum oru pariharamalla ....................

Wednesday, October 7, 2009

പ്രണയം

നീ കാണാതെ പോയി എന്‍റെ ഹൃദയം... ആ ഹൃദയത്തിനുള്ളില്‍ ഞാന്‍ നിനക്കു വേണ്ടി മാത്രം തീര്‍ത്ത, എന്‍റെ പ്രണയം നിറച്ച ഇടനാഴികള്‍. നിന്റെ കാലൊച്ചകള്‍ക്കു വേണ്ടി മാത്രം കൊതിച്ചിരുന്ന ആ ഇടനാഴികളെ സങ്കടപ്പെടുത്തി കൊണ്ട് നീ മറഞ്ഞു പോയതെവിടെ......ഇന്നലകളില്‍ എന്‍റെ മനസിനുള്ളില്‍ വിരിയുന്ന ഓരോ കിനാപൂക്കളും നിനക്കു വേണ്ടി മാത്രമായിരുന്നു. അവ വാടിക്കരിയും മുന്‍പേ നീ ഏറ്റു വാങ്ങിയിരുന്നു.. ആ നാളുകളിലെല്ലാം എതയെത്ര താരകങ്ങളെ ആയിരുന്നു നാം എണ്ണി തീര്‍ത്തത്......ഇന്നലകളില്‍ പെയ്ത മഴയില്‍ നാം നനഞ്ഞതും, മഞ്ഞുകാലത്തെത്തുന്ന ആലിപ്പഴങ്ങള്‍ കോര്‍ത്ത്‌ വരണമാല്യം തീര്‍ത്തതുംനീ മറന്നു പോയിരിക്കാം... പക്ഷെ എന്‍റെ ഓര്‍മകള്‍ക്ക്‌ മായ്ക്കാന്‍ കഴിയില്ല ആ നാളുകള്‍... തളം കെട്ടി കിടക്കുന്ന മഴ വെള്ളത്തില്‍ കാലുകള്‍ നനക്കാനുള്ള നിന്‍റെ മോഹം ഇന്നും ഞാനോര്‍ത്തു പോകുന്നു.... മഴപെയ്യുണ്ട് ഇന്നും, എന്‍റെ മനസിലും കണ്ണുകള്‍ക്ക്‌ കീഴെയും......ഇന്നുമെന്റെ മനസ്സില്‍ ഇടക്കെങ്കിലും ആ കിനാപ്പൂക്കള്‍ വിരിയുന്നു... നഷ്ടമായ കാലത്തിന്റെ ഓര്‍മക്കുറിപ്പ്‌ എന്നോണം. പക്ഷെ ആ പൂക്കള്‍ ഏറ്റു വാങ്ങാന്‍‍ ആരും എത്തിയിട്ടില്ല. അവ നിറമറ്റ് മനസിന്റെ അടിത്തട്ടില്‍ എവിടെയോ പൊഴിഞ്ഞു വീഴുന്നു. നീ മറന്നുവോ ഇന്നിവിടെ ഞാന്‍ ഒറ്റക്കാണ് .........!!!!!

Friday, October 2, 2009

ഹൃദയം

"""നിങ്ങളുടെ സ്നേഹം മിടിക്കാത്ത ഏതെങ്കിലും ഹൃദയത്തിനു കൊടുക്കൂ ......................

ആ ഹൃദയം ജീവിക്കട്ടെ...!!!!!!"""

ഭൂമി

എല്ലാം മനസ്സിലായിട്ടും ഒന്നും മനസിലാകാത്തവനെ പോലെ ഭൂമി കറങ്ങികൊണ്ടേ ഇരുന്നു . അക്ഷാംശ രേഖാംശങ്ങള്ക്കിടയില് കണക്കു കൂട്ടലുകള്‍ ഓരോ നിമിഷത്തിലും മാറി മറിഞ്ഞുകൊണ്ടിരിക്കുന്നു.....

ഇനി എത്ര നാള്‍ .......
അറിയില്ല.......

നിലക്കുന്നതു വരെ കറക്കം തുടര്‍ന്ന് കൊണ്ടേ ഇരിക്കും....... തീര്‍ച്ച !!!!!!


Monday, July 20, 2009

ബന്ധങ്ങള്‍...!

അഭാവത്തിലും സ്നേഹം സൂക്ഷിക്കുന്നവരാണ്
യഥാര്‍ഥ സുഹൃത്തുക്കള്‍.
നാമില്ലാത്തപ്പോഴും നമ്മെക്കുറിച്ച്
നല്ലത് പറയുന്നവര്‍...
നമുക്കുവേണ്ടി ‘പരിച’യാകുന്നവര്‍...
അങ്ങനെയുള്ള സ്നേഹമാണ് ‘സ്‌നേഹം.’
പക്ഷേ...
പലരുമിന്ന് ഇവ്വിധമല്ല.
ഒരുമിച്ചുണ്ടാകുമ്പോള്‍ കാണിക്കുന്ന സ്‌നേഹം
വേര്‍പെടുമോഴില്ല!
ശരീരം അകലുന്നതോടെ മനസ്സുകളും അകലുന്നു...!!

കുറവുകള്‍ കാരുണ്യത്തോടെ തിരുത്തിയും
മേന്മകള്‍ പിശുക്കില്ലാതെ പ്രശംസിച്ചും
അന്യോന്യം പിന്‍ബലമാകേണ്ടവരാണ് നല്ല സുഹൃത്തുക്കള്‍.

വസന്തം വരുമ്പോള്‍
ചെടികള്‍ പൂ വിടര്‍ന്ന് മനോഹരമാകുന്നതു പോലെ...
നല്ലൊരു സുഹൃത്തിനെ ലഭിക്കുന്നതോടെ
നാം ഗുണസമ്പന്നരാകുന്നു...
മഴയില്‍ കുതിര്‍ന്നു പോകാതെ
മണ്ണാങ്കട്ടയ്ക്ക് കരിയില തണലാകുന്നു...
കാറ്റില്‍ പാറിപോകാതെ
കരിയിലയ്ക്ക് മണ്ണാങ്കട്ട കനമാകുന്നു...

ഇങ്ങനെയാകട്ടെ നമ്മുടെ ബന്ധങ്ങള്‍...!

ജീവിതം

ജീവിതം
ഇങ്ങനെയാണ്
കടലാസുവഞ്ചിപോലെ
ഓളങ്ങളില്‍ചാഞ്ചാടി
അവസാനം
കരയെത്തുമ്പോഴേക്ക്
ആത്മാവു നഷ്ടപ്പെട്ട്
അങ്ങനെയങ്ങനെ...

ജീവിതം
ഇങ്ങനെയാണ്
തടവിലാക്കപ്പെട്ടവന്റെ
അവകാശസമരം പോലെ
വരണ്ട ചുണ്ടിനാല്‍
മുദ്രാവാക്യം മുഴക്കി
കൈമാറി സഞ്ചരിച്ച്
ഒടുക്കം
ചവറ്റു കൊട്ടയിലെത്തുന്ന
ഒരു നീണ്ട ദയാഹരജി...

പ്രതിക്ഷ........!!!

ഒരു രാപ്പാടി കരയുമ്പോള്‍
നെഞ്ചില്‍ ഒരു തരാട്ട്‌ തളരുമ്പോള്‍
ഇരുട്ടിനു അപ്പുറത്തേക്ക് ഒരു മുഖം പതിയെ മാഞ്ഞുപോയി .........
കുറ്റെപെടുത്തുകയും,ഒറ്റെപെടുതുകയും ചെയുന്ന ലോകത്തിനു നടുവിലും
enikku പ്രതിക്ഷയുണ്ട് ,
മനസിന്റ്റെ അടിതട്ടിലില്‍ എന്തോ ചിലത് ജെലിക്കുന്നുട് .
ഇരുട്ടില്‍ പൊതിഞ്ഞ തിരിനാളം പോലെ ....

തെറ്റുകള്‍

"ആദ്യം നിങ്ങളുടെ തെറ്റുകള്‍ നിങ്ങള്‍ അംഗീകരിക്കാന്‍ പഠിക്കുക, അതിനു ശേഷം മറ്റുള്ളവരെ വിലയിരുത്തുക. "

പ്രണയം.........

ആത്മാര്‍ത്ഥമായ പ്രണയം ഒരാളോട്‌ മാത്രമേ ഉണ്ടാകു .... പിന്നീടുള്ള പ്രണയങ്ങളില്‍ എല്ലാം തേടുന്നത് ആ പഴയ ആളിനെ തന്നെ ആയിരിക്കും ......
സ്നേഹത്തിന് ഓര്മ്മകളില്ല.
ആഗ്രഹങ്ങളുമായും
സുഖലോലുപതയുമായും
അതിനു ബന്ധമില്ല.
അതിനാല് ശുദ്ധമായ
സനേഹത്തിനു നാശമില്ല.
എല്ലാം തുറന്നു പറയാനൊരു സുഹ്ര്ത്ത്,
ആ സുഹ്ര്ത്തിന്റെ സാമീപ്യം
മനസ്സിലെ സങ്കീര്ണതകള്ക്ക് ആശ്വാസമായിത്തീരുമ്പോള്,
ആ സുഖം,സാന്ത്വനം.....
ഒരു കുളിര്ക്കാറ്റിന്റെ തലോടലായി അനുഭവപ്പെടാം.
സൗഹ്ര് ദം ശക്തിയാണ്,സമാധാനമാണ്,
ശന്തിയാണ്.....................
നല്ല സൗഹ്ര്ദങ്ങള് എന്നെന്നും
നില നിര്ത്താന്..............

എള്ളോളം എന്നെ സ്നേഹിക്കൂ......
കുന്നോളം...തിരിച്ചു തരാം......

Friday, May 29, 2009

കൂട്ട്

"നിനക്കു എന്നൊടു കൂട്ട് കൂടണമെങ്കില്‍ കൂടിക്കോ..പിന്നെ എന്റെ സ്നെഹത്തെ .എന്നെ പാതി വഴിയെ തനിച്ചാക്കരുത്..കാരണം സങ്കടപ്പെടാന് എനിക്ക് ഇഷ്ടമല്ല "

Saturday, May 23, 2009

പൊയ് മുഖങ്ങള്‍ ( മുഖം മൂടികള്‍ )

ഈശ്വരന്റെ ദൃഷ്ടിയില്‍ എല്ലാവരും സമന്മാരനെന്നു ബുദ്ധിജീവികളും സാധാരണക്കാരും ഒരുപോലെ പറഞ്ഞ് വരുന്നു. എന്നാല്‍ ഏത് അടിസ്ഥാനത്തിലാണ് നിങ്ങള്‍ ജന്മം കൊണ്ടു വലിയവരും ഞാന്‍ ചെറിയവനും ആയതെന്നു ധൈര്യത്തോടെ ചോദിയ്ക്കാന്‍ ആര്ക്കും ധൈര്യമില്ല. ...................

Friday, May 22, 2009

അവിടെയാണ് ഞാന്‍..........

എവിടെയാണോ എന്റെ സ്നേഹവും മോഹവും ത്യാഗവും നന്മയും ഹൃദയവും സ്വപ്നവും ദയയും കാരുണ്യവും സഹതാപവും വിനയവും ദുഖവും പ്രതീക്ഷയും ഉള്ളത്‌ അവിടെയൊക്കെയാണ് ഞാനും ..............!

സ്വപ്നമോ.........!!!!!

നീലാകാശത്തിന്റെ ഉയരങ്ങള്‍ കീഴടക്കാന്‍ കൊതിച്ച എന്നെ ഒളിയമ്പ് കൊണ്ടു എയ്തു വീഴ്ത്തി ആദ്യം നീ എന്റെ ഹൃദയം സ്വന്തമാക്കി. അമ്പു കൊണ്ടു ഞാന്‍ തടാക കരയില്‍ വീണപ്പോള്‍ നിന്‍ കൈകളാല്‍ ജലം കോരി തന്നു എന്റെ ജീവനും നീ തിരിച്ചു തന്നു. ചുട്ടു പൊള്ളുന്ന പാതയിലൂടെ കാലിടറി ഞാന്‍ നീങ്ങവേ എന്റെ കൈപിടിച്ച് എന്റെ ലക്ഷ്യവും നീ തന്നെ മാറ്റി എഴുതി. എന്റെ നിഴലായ്‌ നിന്നു നീ എന്തിനും ഏതിനും.

നിലാവിന്റെ നിറവും തണുപ്പും , ആകാശത്തിന്റെ അഴകുംയ്‌ എന്റെ ഏകാന്തതയിലേക്ക് ഒഴുകിയെത്തി,
പ്രണയത്തിന്റെ ചുടുനിശ്വാസങ്ങളില്‍ തകര്‍ന്ന എന്റെ നെടുവീര്‍പ്പുകള്‍ കണ്ടു പൊട്ടിച്ചിരിച്ച്,
ഇളം കാറ്റിനു കൂട്ടായി ഉതിര്‍ത്തു വിട്ട ദാവണിത്തുമ്പ്‌ എന്റെ മുഖത്തുരച്ച് സ്വപ്നങ്ങള്‍ക്ക് നിറവും സുഗന്ധവും നല്‍കി ഓര്‍മിക്കുവാന്‍ ഒരായിരം ഏകാന്തതകള്‍ വീണ്ടും എനിക്കു തന്ന്... എങ്ങോട്ടോ പോയ ഒരു സ്വപ്നത്തില്‍... ഞാന്‍ വീണ്ടും ഒറ്റയ്ക്കായി..!

ഇരുണ്ട ഇടനാഴിയില്‍ നിന്നു വെളിച്ചത്തിലേക്ക്.........

വിഷാദത്തില്‍ മൂടിയ മുഖവുമായി അവള്‍ യാത്രയാവുമ്പോള്‍.. എന്‍റെ കൈകളില്‍ നിന്നും ഉതിര്‍ന്നു പോയ കൈകള്‍ കാട്ടി അവള്‍ ദൂരേക്ക്‌ മായുമ്പോള്‍.. വീണ്ടും ഓര്‍മകളുടെ ചെപ്പ് തുറന്ന് നീറുന്ന വേദനയുടെ മുത്തുകള്‍ എണ്ണി, എകാന്തതക്ക്‌ കൂട്ടിരിക്കുമ്പോള്‍.. നെഞ്ചകം വിങ്ങുന്ന വിഷാദത്തിന്റെ നൊമ്പരം അറിഞ്ഞ് കണ്പീലികള്‍ ഈറനണിയുമ്പോള്‍.. അപ്പോഴൊക്കെ ഞാന്‍ സ്വര്‍ഗത്തില്‍ നിന്ന് യാത്രയാവുകയാണ്...!

പ്രതീക്ഷിക്കാതെ വന്നു ചേരുന്ന സൗഭാഗ്യങ്ങളെ ഞാന്‍ സ്വര്‍ഗം എന്ന് വിളിക്കും .. പാറകളില്‍ തട്ടി പാടി വരുന്ന തണുത്ത അരുവിയിലെ വെള്ളം തെറ്റി അവള്‍ മുഖത്ത് ഒഴിക്കുമ്പോള്‍.. ആര്‍ദ്രമായ മുഖത്തെ കുളിരണിയിച്ച് ഒരു ചെറിയ കാറ്റ് കടന്നു പോവുമ്പോള്‍.. ഹൃദയ സ്പന്ദനങ്ങളുടെ വേഗം കൂട്ടി അവളുടെ വാക്കുകള്‍ ചെവിയില്‍ തട്ടി കയറുമ്പോള്‍.. അവളുടെ മുടിയിഴകള്‍ പറത്തിയ കാറ്റിനെ നന്ദിയോടെ സ്മരിച്ച് വിരലുകള്‍ കൊണ്ട് അത് ഒതുക്കി വെക്കുമ്പോള്‍.. ചെറിയ പിണക്കത്തില്‍ , ദൂരെ മാറി നിന്നു എന്‍റെ മുഖത്ത് നോക്കി സ്നേഹത്തോടെ കളിയാക്കുമ്പോള്‍.. അപ്പോഴൊക്കെ നമ്മള്‍ സ്വര്‍ഗത്തില്‍ ആണെന്ന് പറയാം... ..

കൊള്ളാം... ഇങ്ങെനെയൊക്കെ ആണ് ചിന്തകള്‍.... അല്ലെന്നു ആര് പറഞ്ഞാലും... എത്ര പതിവ്രതയായാലും , ഭാര്യയോടു ആത്മാര്‍ത്ഥ സ്നേഹമുള്ള ആളായാലും , എല്ലാം .. മനസ്സ് നമ്മള്‍ അറിയാതെ തന്നെ പാളും. മനസ്സ് എപ്പോള്‍ തിരികെ പൂര്‍വസ്ഥിതി പ്രാപിക്കുന്നു എന്ന് അനുസരിച്ച് ഇരിക്കും അടുത്ത പ്രവര്‍ത്തി. കഴിഞ്ഞ കാലങ്ങളും , വര്‍ത്തമാന സംഭവങ്ങളും എല്ലാം എന്നും മനസ്സിനെ ചിന്തകളുടെ ലോകത്ത് നടത്തും... അതൊന്നും തടയാന്‍ ആവില്ല.......... ആര്‍ക്കും.

ഇരുണ്ട ഇടനാഴിയില്‍ നിന്നു വെളിച്ചത്തിലേക്ക് കടക്കുമ്പോള്‍ കണ്ണുകള്‍ മഞ്ഞളിക്കും അത് സ്വാഭാവികം മാത്രം. ആ സമയത്ത് അതുമായി പൊരുത്തപ്പെടാന്‍ ഞാന്‍ ഒരുപാടു പാടുപെടും.

Thursday, May 21, 2009

ഭൂപടം ....................

പ്രേമത്തിന്‍റെ ഭൂപടത്തിലൊരു കടലുണ്ട്‌, കണ്ണുനീരിന്റെ .
പ്രേമത്തിന്‍റെ ഭൂപടത്തിലൊരു കൊടുമുടിയുണ്ട്‌, മോഹങ്ങളുടെ .
പ്രേമത്തിന്‍റെ ഭൂപടത്തിലൊരു ആകാശമുണ്ട്‌, സ്വപ്നങ്ങളുടെ .
പ്രേമത്തിന്‍റെ ഭൂപടത്തിലൊരു അഗ്നിപര്‍വ്വതമുണ്ട്‌, കാമനകളുടെ .
പ്രേമത്തിന്‍റെ ഭൂപടത്തിലൊരു മരുഭൂമിയുണ്ട്‌, മൗനത്തിന്റെ .
പ്രേമത്തിന്‍റെ ഭൂപടത്തിലൊരിക്കലുമില്ലാത്തത്‌,
നെടുകേയും കുറുകേയും വരച്ചജീവിതത്തിന്റേയും ,
മരണത്തിന്റേയുംഅക്ഷാംശ രേഖാംശങ്ങള്‍.........

Wednesday, May 20, 2009

ഭ്രാന്തന്‍ ......................!!!!!!


“ഹലോ.... അച്ഛാ ..,“
“ങ്ഹാ.. പറയെടീ...”
“ഹലോ... അച്ഛാ ..., അതേയ്... എന്റെ ഗിറ്റാറിന്റെ സ്ട്രിംഗ് പൊട്ടി ...!“
“ങ്ഹാ... ഞാന്‍ വരുമ്പോ എടുത്തോണ്ട് വന്നോളാം...!“
“പിന്നെ അച്ഛാ ....!! ഹലോ.... ഹലോ....!!“
മറുവശത്ത് അച്ഛന്‍ മൊബൈല് ഓഫ് ചെയ്തിരിക്കുന്നു. എന്താണാവോ അച്ഛന്‍ ഇന്ന് നല്ല മൂഡിലല്ലാ എന്ന് തോന്നുന്നു. ഇനി വരുമ്പോള്‍ അറീയാം എന്താ കാര്യം എന്ന്. അല്ലെങ്കിലും അച്ഛന്‍റെ സ്നേഹം ഒന്നും കിട്ടാനുള്ള യോഗ്യത ഇല്ലാത്ത അവസ്ഥയാണല്ലോ എന്റേത്. എല്ലാം എന്റെ തെറ്റ് ആയിരിക്കാം. എനിക്ക് തന്നെ അറിയില്ല്ലാ തെറ്റ് ആരുടേതാണെന്ന്.
“എന്തെടുക്കുവാണെടീ നീയവിടെ ഫോണിന്റെ അടുത്ത്..??”

അമ്മ അടുക്കളയില്‍ നിന്നു കൊണ്ട് ഉറക്കെ ചോദിച്ചത് കേട്ടാണ് ചിന്തയെ പിടിച്ചു നിറുത്താന്‍ കഴിഞ്ഞത്.
“ഞാനിവിടെ എന്തു ചെയ്യാന്‍ ...!“
“അല്ലാ.... നിന്റെ കാര്യമല്ലേ...? പറയാന്‍ പറ്റില്ലാ...!! ആരും കാണാതെ നിന്റെ മറ്റവന് വീണ്ടൂം ഫോണ്‍ ചെയ്യുവാണോന്ന്...!!!“
“അതിനു അമ്മക്ക് വന്നു നോക്കി കൂടേ...!? അല്ലെങ്കില്‍ 24 മണിക്കൂറും എനിക്ക് സെക്യൂരിറ്റി ഉണ്ടല്ലോ...!!“
“ദേയ്... എടീ... നീയെന്നെ കൊണ്ടൊന്നും പറയിപ്പിക്കല്ലേ....!“
പിന്നെ ഒന്നും മിണ്ടിയില്ലാ... അല്ലെങ്കില്‍ തന്നെ മിണ്ടീയിട്ടെന്തു കിട്ടാന്‍ . ഒരുപക്ഷെ ഞാന്‍ തന്നെ..., അല്ലെങ്കില്‍ എല്ലാവരും കൂടി... എന്റെ ജീവിതം ഇങ്ങനെയൊക്കെ ആക്കിത്തീര്‍ത്തു . ഇനിയിപ്പോ അതൊക്കെ ചിന്തിച്ചിരുന്നിട്ട് എന്തു കാര്യം...?? ഇത്തിരി നേരം ടിവി കണ്ടിരിക്കാം...!! ടിവിയില്‍ എന്തെല്ലാമോ നടക്കുന്നു. മനസ് ഒരിടത്ത് ഏകാഗ്രമാക്കാൻ കഴിയുന്നില്ലാ. ടിവിയില്‍ കാണുന്നതെല്ലാം എവിടെയൊക്കെ തന്റെ തന്നെ ജീവിതമാണെന്ന് തോന്നിപ്പോകുന്നു. എപ്പോഴൊക്കെയോ നടന്നവ... അല്ലെങ്കില്‍ ഇനിയും നടക്കാനിരിക്കുന്നവ...!!
എങ്ങനെയൊക്കെയോ സമയം പോയതറിഞ്ഞില്ല...! കോളിംഗ് ബെല്‍ അടിക്കുന്നത് കേട്ട് എഴുന്നേറ്റു. അച്ഛനാണ് . വാതില്‍ തുറന്നപ്പോഴേ മനസിലായി അച്ഛന്‍ നല്ല മൂഡിലല്ലാ. പോക്കറ്റില്‍ നിന്നും ഗിറ്റാറിന്റെ സ്ട്രിംഗ് എടുത്തു തന്നിട്ട് വല്ലാത്തൊരു നോട്ടം നോക്കി.
“എന്താ അച്ചന് ഒരു വല്ലാത്ത ദേഷ്യം...?”
“ഓ.. ഞാനിപ്പോ ദേഷ്യം കാണിച്ചിട്ടെന്താവാനാ...??”
ആ വിഷയം പെട്ടന്ന് തന്നെ അമ്മ വന്ന് ഏറ്റുപിടിച്ചു.
“എന്തിനാ ഇപ്പോ നിങ്ങള്‍ ദേഷ്യം കാണിക്കുന്നെ...?? എന്താ ഇപ്പോ സംഭവിച്ചത്...??”
“ഒന്നിമില്ലാടീ... ഇവളുടെ ആ പഴയ കോന്തനെ കണ്ടാരുന്നു... ബസ് സ്റ്റാന്‍ഡില്‍ വച്ച്. എനിക്കറിയാന്‍ മേലാ.. അവനെ കാണുമ്പോ എനിക്കാകെ ചൊറിഞ്ഞു കയറും...!“
“അതിനിപ്പോ നിങ്ങളെന്തിനാ മനുഷേനെ ഇവിടെ വന്ന് ചൂടാവണത്...?? അവള്‍ക്കൊരു തെറ്റു പറ്റി... അവളത് വിടുകേം ചെയ്തില്ലേ...!! രണ്ടു മാസം കഴിയുമ്പോ ആ കോടതീന്ന് കേസങ്ങട് തീര്ന്നു കിട്ടുകേം ചെയ്യും...!!“
“അതൊക്കെ ശരിയാരിക്കും.... എന്നാലും എനിക്കവനെ കാണുമ്പോ ദേഷ്യം വരും... അല്ലെങ്കിലും അവനെ കണ്ടേച്ചാലും മതി... തലയും മൊട്ടയടിച്ച് ............. ഒരു ഭ്രാന്തന്‍ ...!! എന്നാലും ഇവളാ ഭ്രാന്തന്റെ പുറകേ നടന്ന്, നമ്മളു പോലും അറിയാതെ അവനെ കെട്ടിയല്ലോ എന്നോര്‍ക്കുംബോഴാ ...!!!“
അമ്മ തന്റെ നേരെ തിരിഞ്ഞു.... “നീ പറയു ..., നിനക്കാ ഭ്രാന്തന്റെ കൂടെയാരുന്നോടീ ജീവിക്കേണ്ടത്...??? ബുദ്ധിയും ബോധവും ഇല്ലാത്ത ഇതു പോലൊരു മണ്ടി...!“
ഒന്നും മറുപടി പറയാന്‍ നിന്നില്ലാ. അകത്തേ മുറിയിലേക്ക് നടന്നു. കിടന്നേക്കാം. അല്ലെങ്കില്‍ ഈ സംസാരം എന്നെ കരയിച്ചേ അമ്മ നിറുത്തു. കരഞ്ഞ് കരഞ്ഞ് ഞാന്‍ മടുത്തിരിക്കുന്നു. ഇനി വയ്യ. മുറിയില്‍ കയറി വാതില്‍ ചാരി, ലൈറ്റ് ഓഫാക്കി, കട്ടിലിലേക്ക് വീഴുകയായിരുന്നു. കരയാന്‍ ആഗ്രഹമില്ലാ എങ്കിലും മനസ് നീറുന്നു. മുകളില്‍ ആരോടോ പകപോക്കാനെന്നവണ്ണം കറങ്ങുന്ന ഫാന്‍ നോക്കി അങ്ങനെ കിടന്നപ്പോള്‍ അച്ഛന്‍റെ വാക്കുകള്‍ മനസ്സില്‍ വീണ്ടൂം കേട്ടു.
“അല്ലെങ്കിലും അവനെ ഇപ്പോ കണ്ടേച്ചാലും മതി...തലയും മൊട്ടയടിച്ച് ............. ഒരു ഭ്രാന്തന്‍ ...!!“
അതേ... ഞാനാ ഭ്രാന്തന്റെ പിന്നാലേ തന്നെയാണ് നടന്നത്. തന്നെ സ്നേഹിക്കാന്‍ ഭ്രാന്ത് കാണിച്ചവന്‍ . ഭ്രാന്തമായി തന്നെ സ്നേഹിച്ചവന്‍ . സ്നേഹത്തിന് അതിരുകള്‍ ഇല്ലാ എന്ന് വിശ്വസിച്ചവാന് .... തന്നെ വിശ്വസിപ്പിച്ചവന്‍. പ്രണയമവന് ഭ്രാന്തായിരുന്നു. ആ ഭ്രാന്തിനോടെനിക്ക് പ്രണയവും. എന്നാലിന്നിതാ, തന്നെ ഭ്രാന്തിയാക്കിക്കൊണ്ട് ആ പ്രണയം എന്നില്‍ നിന്നും നിന്നും എല്ലാവരും ചേര്ന്നു അടര്‍ത്തി എടുത്തിരിക്കുന്നു . താനും അവനെ തള്ളിപ്പറഞ്ഞു... ആര്‍ക്കൊക്കെയോ വേണ്ടി , അല്ലെങ്കില്‍ തന്നെ ജനിപ്പിച്ചവര്‍ക്ക് വേണ്ടി. ഇനിയൊരിക്കലും തനിക്കാ പ്രണയവും, പ്രണയിച്ചുറങ്ങുന്ന ഭ്രാന്തനേയും തിരികേ കിട്ടില്ലാ. അറിയാതെ, ആഗ്രഹിക്കാതെ ഒരിറ്റു കണ്ണുനീര്‍ കണ്ണില്‍ നിന്നും പൊടിഞ്ഞ് കവിളിലൂടെ ഒലിച്ച് ഇറങ്ങാന്‍ ഒരുങ്ങുമ്പോള്‍ ഓര്‍മയില്‍ തെളിഞ്ഞു, അവന്റെ ചില ഭ്രാന്തന്‍ - ചിന്തകള്‍ ........ അവന്‍ തന്‍റെ കണ്ണ് നീരാവാന്‍ ആഗ്രഹിച്ചു... തന്റെ കണ്ണുനീരായീ... തന്റെ കവിളിലൂടെ ഒലിച്ചിറങ്ങി... തന്റെ ചുണ്ടില്‍ ലയിക്കാന്‍ ആഗ്രഹിച്ചു...!! പക്ഷെ.....!!!
ഇനി ഒരുപക്ഷെ അച്ഛന്‍ പറഞ്ഞതനുസരിച്ച്, ഇന്നവന്‍ യഥാര്‍ഥത്തില്‍ ഭ്രാന്തനായിരിക്കുന്നുവോ ആവോ? മുകളില്‍ ഇരുട്ടില്‍ കറങ്ങുന്ന ഫാന്‍ തന്നെ നോക്കി ഗോഷ്ടികള്‍ കാട്ടി പേടിപ്പിക്കുന്നതായി തോന്നുന്നു.കണ്ണുകള്‍ മുറുക്കി അടച്ചു. കണ്ണില്‍ നിന്നും കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീര്‍ ചെവിയില്‍ വീണു. ചെവിയില്‍ തളംകെട്ടി നിന്ന കണ്ണുനീര്‍ തന്റെ കാതിനോട് മെല്ലെ ചോദിച്ചു..... “അവനെ ഭ്രാന്തനാക്കിയത് നീയല്ലേ...?”
പിന്നെയുമൊഴുകിയ കണ്ണുനീര്‍.. ചെവിയിലിടം കിട്ടാതെ കിടക്കയെ പ്രണയിച്ച് അതിലലിഞ്ഞുകൊണ്ടെയിരുന്നു.............

Tuesday, May 19, 2009

ഡോണ്‍'ട് ഫോര്‍ഗെറ്റ്‌


മുഖം നഷ്ടപ്പെട്ടവന്‍


ഇന്നിന്‍റെ തിരക്കിനിടയില്‍ ഇന്നലെയുടെ മുഖം നഷ്ടപ്പെട്ടവന്‍
ഇന്നലെയുടെ മറവിക്ക്‌ ഇടയില്‍ ഓര്‍മ്മയുടെ അസ്തിത്വം നഷ്ടപ്പെട്ടവന്‍
നാളെ കളുടെ തയ്യറെടുപ്പുകള്ക്കിടയില് എല്ലാം നഷ്ടപ്പെട്ടവന്‍

നിനക്കു ഞാനൊരു മുത്തം തരട്ടെ

Friday, May 15, 2009

ജനനത്തിനും മരണത്തിനും ഇടയില്‍ ജീവന്‍റെ കയ്യൊപ്പ്



എന്‍റെ ജീവിതത്തില്‍ വര്‍ണം വാരി വിതറിയവള്ക്കായി, എന്‍റെ മനസ്സില്‍ എന്നും ഒരു പ്രത്യേക സ്ഥാനം ഉള്ളവള്‍ക്കായി ,

എന്നും അവളുടെ ചിരി ആയിരുന്നു എനിക്ക് പ്രചോദനം ..............
അത് കാണുമ്പൊള്‍ ഞാന്‍ എല്ലാ വിഷമങ്ങളും മറന്നു സന്തോഷിക്കുമായിരുന്നു....
എന്റെ ജീവിതം വര്‍ണങ്ങള്‍ കൊണ്ടു നിറച്ചത്‌ അവളായിരുന്നു.............
പക്ഷെ.........
രണ്ടു ആഴ്ച മെന്റല്‍ റിഹാബിലേഷന് സെന്റെറില്‍ ഞാന്‍ കണ്ടത്‌ മന്തസ്മിതം ആയിരുന്നില്ല. വെള്ള ഉടുപ്പിട്ട മാലാഖ മാരും , കയ്യില്‍ കുഴലുള്ള ചേട്ടനും ആയിരുന്നു, ഉറുമ്പ് കടിക്കുന്നത് പോലെ സൂചി കൊണ്ടു കുത്തുന്നതില്‍ വിടഗ്ദ്തരായിരുന്നു അവര്‍...........
ഇപ്പൊ അനന്തതയിലേക്ക് നോക്കി ഇരിക്കുമ്പോള്‍ ............... ചുവന്ന സൂര്യന്‍ ആഴിയുടെ ഓലങ്ങളിലേക്ക് താഴ്ന്നുപോകുമ്പോള്‍ , എന്‍റെ കണ്ണുകള്‍ക്കും കണ്ണുനീരിനും ചുവന്ന നിറമായിരുന്നു. എന്‍റെ മൂക്കില്‍ നിന്നും ഒലിച്ചിറങ്ങിയതും രക്തതുള്ളികളായിരുന്നു...

ഇപ്പൊ ഞാന്‍ ജീവിതം തുടങ്ങുന്നതെ ഉള്ളു, പിച്ച വച്ചു നടക്കാന്‍ പടിക്കുന്നത്തെ ഉള്ളു, സംസാരിച്ചു തുടങ്ങുന്നതെ ഉള്ളു,........................

ഇതു അവസാനമല്ല ഇതു ഒരു വലിയ തുടക്കമാണ്‌ .......

വിജയം ഞാന്‍ ജയിക്കുംബോളല്ല
ഞാന്‍ കാരണം മറ്റുള്ളവര്‍ ജയിക്കുംബോളാണ്












































































































Thursday, May 7, 2009

സത്യങ്ങള്‍.....................

സ്നേഹിക്കുന്നത് ഇത്ര വലിയ തെറ്റാണെന്ന് ഞാന്‍ അറിഞ്ഞില്ല. സ്നേഹിക്കാം പക്ഷെ ആത്മാര്‍ഥമായി സ്നേതിക്കരുത് എന്ന് പഠിച്ചു. അമ്പലത്തില്‍ പോണം എന്നിട്ട് മറ്റുള്ളവന്റെ നാശത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണം എന്ന് പഠിച്ചു. പണം കൊടുത്ത് ആരെയെങ്കിലും തല്ലിക്കാന്‍ ശ്രമിച്ചിട്ട് അത് മറ്റുള്ളവര്‍ ചെയ്തതാണെന്ന് പറഞ്ഞു കൈ കഴുകന്‍ പഠിച്ചു. കൂടെ കിടന്നുറങ്ങിയിട്ടു എങ്ങനെ ചതിക്കാം എന്ന് പഠിച്ചു. ഇത്രയും സമര്ത്ഥമായി കാര്യങ്ങള്‍ ഒളിച്ചു വെക്കാം എന്ന് പഠിച്ചു. ഇങ്ങനെയും അഭിനയിക്കാം എന്ന് പഠിച്ചു. അവള്‍ രണ്ടു പേരുടെ കൂടെയും ഉണ്ടെന്നു പറഞ്ഞു , പക്ഷെ രണ്ടു പേരെയും പറ്റിച്ചു. എത്ര സുന്ദരം. എന്നോടിഷ്ടമാണെന്ന് പറഞ്ഞിട്ട് ഞാന്‍ വേദനിക്കുന്നത് കാണാനായിരുന്നു പലര്ക്കും ഇഷ്ടം. എനിക്ക് പണവും അടംബരങ്ങളും വേണ്ട പക്ഷെ അവ നസ്ടപെടും എന്നായപ്പോള്‍ മറ്റെല്ലാം ഉപേക്ഷിച്ചു. എല്ലാം അറിഞ്ഞിട്ടും ഞാന്‍ സ്വീകരിച്ചു പക്ഷെ................ എല്ലാ സത്യങ്ങളും പുറത്തു പറയാന്‍ പാടില്ല. പക്ഷെ സ്വര്‍ണ പത്രം കൊണ്ടു മൂടി വച്ചാലും ഒരു ദിവസം അത് പുറത്തു വരിക തന്നെ ചെയ്യും.

Sunday, May 3, 2009

ഇതും ഒരു റിയാലിറ്റി ഷോ ആയിരുന്നോ?

എല്ലാവര്ക്കും അറിയാം ഏതെങ്കിലും ഒരു അവയവത്തിനു കേടു പിടിച്ചാല്‍ മുറിച്ചു കളയാമെന്നു. പക്ഷെ മനസിന്‌ വലിയ കേടു വന്നാലോ .................? എന്ത് ചെയ്യും .
സ്വസ്ഥമായ് ഞാന്‍ നടന്നു പോകവേ
മുന്നില്‍ നിന്നൊരാള്‍ ചോദിച്ചു
എന്നെ സ്നേഹിക്കുമോ ......?
എനിക്കാരുമില്ല , വീട്ടുകാര്‍ പോലും എന്നെ വെറുക്കുന്നു
ഞാന്‍ വിശ്വസിച്ചവര്‍ എന്നെ ചതിച്ചു .......
ഇനി മരണമേ ഉള്ളു .................
ബ്ലെടുമായ് നിന്നു അവള്‍ ഇപ്പൊ ഞാന്‍ കൈ മുറിക്കും .........
സമാധാനിപ്പിച്ചു ..........ഞാന്‍
ഇല്ല പാടില്ല ...........അവസനമല്ല ഇതു വന്‍ തുടക്കം ........
കളയു ബ്ലൈടുകള്‍ ..................
ഞാന്‍ പറഞ്ഞു
നിനക്കു ഞാനുണ്ട് എന്തിനും ഏതിനും .................
അന്ന് മുതല്‍ ഞങ്ങള്‍ ഒരു മനസസായി

കാലങ്ങള്‍ കഴിഞ്ഞു

ഒരുദിനം അവള്‍ പറഞ്ഞു
വീട്ടുകാര്‍ ചീത്ത പറയുന്നു നമുക്കു പിരിയാം
അപ്പോള്‍ ഞാന്‍ ചോദിച്ചു
ഇഷ്ടമില്ലാത്തത് നിനക്കോ വീട്ടുകര്കോ ?
അപ്പോള്‍ അവള്‍
എനിക്കിഷ്ടമാണ് വീടുകര്‍ സമ്മതിക്കില്ല ...........

ചര്‍ച്ചകള്‍ക്കൊടുവില്‍ ഞങ്ങള്‍ പിരിയേണ്ട എന്ന് തീരുമാനിച്ചു.
" ജോലിക്കായ്‌ ദൂരെ പോകരുത്‌ എന്നിക്ക് കാണാതെ ഇരിക്കാന്‍ വയ്യ ..........
എത്ര വലിയ ശമ്പളം ആയാലും പോകേണ്ട ........
നമുക്കു ഉള്ളത് മതി
" അവള്‍ പറഞ്ഞു .

വീണ്ടും നാളുകള്‍ കടന്നു പോയ്

അവള്‍ എന്നില്‍ നിന്നും അകലുന്നുവോ എന്നെനിക്കു സംശയംയ്‌ .........

കോളേജില്‍ അന്വേഷിച്ചപ്പോള്‍ ഞാന്‍ ഞെട്ടി പോയ്
അവള്‍ക്കവിടെ കാമുകന്മാര്‍ ഒന്നല്ല നിരവധി ..........

വീണ്ടും ഞാന്‍ അവളോട്‌ സംസാരിച്ചു
എനിക്ക് വേണം നിന്നെ നീ ഇല്ലാതെ എനിക്കാവില്ല ജീവിക്കാന്‍

അപ്പോള്‍ അവളുടെ ഉപദേശം
വേറെ ഒരു നല്ല പെണ്ണിനെ കല്യാണം കഴിക്കൂ..............
വിഷമം മാറ്റാന്‍ ബിയര്‍ കഴിക്കൂ.........

എന്‍ വേദനകള്‍ ഞാന്‍ ആരോട് പറയും
പറഞ്ഞാല്‍ ആര് വിശ്വസിക്കും

വീണ്ടും ഒത്തു തീര്‍പ്പുകള്‍
"ഇത്രയും നിങ്ങളെന്നെ സ്നേഹിച്ചിരുന്നെന്നു ഞാന്‍ അറിഞ്ഞിരുന്നില്ല
ഇനി ഞാന്‍ മുംബതെക്കള്‍ കൂടുതല്‍ നിങ്ങളെ സ്നേഹിക്കും
വീട്ടുകാര്‍ സമ്മതിക്കില്ല പക്ഷെ ഞാന്‍ നിങ്ങളുടെ കൂടെ നില്ക്കും"

" ജോലിക്കായ്‌ ദൂരെ പോകരുത്‌ എന്നിക്ക് കാണാതെ ഇരിക്കാന്‍ വയ്യ ..........എത്ര വലിയ ശമ്പളം ആയാലും പോകേണ്ട ........നമുക്കു ഉള്ളത് മതി " അവള്‍ വീണ്ടും പറഞ്ഞു .

ഞാന്‍ വീണ്ടും സന്തോഷിച്ചു

വീണ്ടും മാസങ്ങള്‍ കടന്നു പോയ് .............

വീണ്ടുമവള്‍ വാക്ക് മാറ്റി

വീട്ടുകാര്‍ സമ്മതിക്കില്ല പിരിയുന്നതല്ലേ നല്ലതെന്ന്

ഞാന്‍ പറഞ്ഞു പറ്റില്ല .... പിരിയാന്‍ കഴിയില്ല
ഒടുവില്‍
ഞങ്ങള്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചു

പക്ഷെ വീണ്ടുമവള്‍ വീട്ടികരോടൊപ്പം പോയി...............
എന്നെ തനിച്ചാക്കി..........................
എനിക്കെന്തു സംഭവിച്ചാലും അവള്ക്ക് പ്രസ്നാമുണ്ടാവില്ല.........................

കാരണം അവള്‍ എന്നെ സ്നേതിചിട്ടുണ്ടാവില്ല
പക്ഷെ അവള്‍ നന്നായി അഭിനയിച്ചു ..................
സ്നേഹിക്കുന്നുണ്ടെന്ന് എന്നെ ബോധ്യപ്പെടുത്താന്‍

ഇതും ഒരു റിയാലിറ്റി ഷോ ആയിരുന്നോ?

അവളുടെ മനസ്സ്‌ ...............എന്നും ഒരു മരീചിക .................


ഈ കുറിപ്പുകള്‍ അവള്ക്ക് വേണ്ടി ............................






HOW TO READ MALAYALAM BLOGS

http://malayalam-blogs.blogspot.com/
DOWNLOAD
THE AnjaliOldLipi-0[1].730 FONT FROM THE ABOVE LINK AND INSTALL IT AT
C:/WINDOWS/FONTS

വലിയ തെറ്റ് !!!!!!!!!


വെറുതെ വിശ്രമിക്കാന്‍ മടി കാട്ടിയിരുന്ന എന്‍ കൈകളും എന്നും പുതുമകള്‍ ഇഷ്ടപെട്ടിരുന്ന ഒരിക്കലും തളര്‍ന്നു കൊടുക്കാന്‍ ഇഷ്ടപെടാതിരുന്ന എന്‍റെ മനസ്സും എന്‍റെ വാക്കുകളും ആണ് ഈ തെറ്റിന് കാരണക്കാര്‍. എന്നും എന്‍റെ ആഗ്രഹങ്ങള്‍ ഞാന്‍ അഗ്നിയില്‍ ഹോമിചിട്ടെ ഉള്ളു മറ്റുള്ളവര്‍ക്ക് വേണ്ടി. സ്വയം കുഴിച്ചു മൂടിയ ആഗ്രഹങ്ങളുടെ വേലിയേറ്റത്തില്‍ ഞാനിരുന്ന പ്രതീക്ഷയുടെ ചെറു തുരുത്ത് മൂടിയ ഓളങ്ങള്‍ എന്തുകൊണ്ട് എന്നെ ഒഴുക്കി കൊണ്ടു പോയില്ല. പ്രകൃതി തന്‍ സൌന്ദര്യത്തില്‍ ഞാന്‍ അനുഭവിച്ച വേദനയില്‍ നിറഞ്ഞു തുളുമ്പിയ എന്‍റെ ഓരോ തുള്ളി കണ്ണുനീരിന്റെയും ചൂടില്‍ എന്തുകൊണ്ട് ഞാന്‍ ഉരുകി പോയില്ല. പ്രതീക്ഷകളില്ലാതെ ഞാന്‍ വെച്ച പാദങ്ങള്‍ എന്തുകൊണ്ട് എന്നെ വലിയ ഗര്‍ത്തങ്ങളില്‍ തള്ളിയിട്ടില്ല. എന്‍റെ പ്രിയപ്പെട്ടവളുടെ കൂടെ യാത്ര ചെയ്യവേ തടഞ്ഞു നിര്‍ത്തിയ ഗുണ്ടകള്‍ എന്തുകൊണ്ട് എന്നെ കൊന്നു തള്ളിയില്ല.
എന്നോട് കൂട്ട് കൂടിയവരെ ആട്ടിപ്പായിച്ച കഴുകന്മാര്‍ , രൂക്ഷതയോടെ നോക്കിയ എന്‍റെ കണ്ണുകള്‍ എന്തുകൊണ്ട് ചൂഴ്ന്നെടുത്തില്ല. ഒരുപാടു പാടുപെട്ടു ഞാന്‍ ഉണ്ടാക്കിയ , എന്‍റെ ജൂനിയറിനു വേണ്ടിയുള്ള കളിക്കോപ്പുകള്‍ തള്ളി തകര്‍ത്തവര്‍ , എന്തെ എന്‍റെ തല തല്ലി തകര്‍ത്തില്ല. ചെളിയില്‍ പുതഞ്ഞു പോയ എന്‍റെ പ്രതീക്ഷകളുടെ നങ്കൂരം ഞാന്‍ ആഴങ്ങളിലേക്ക്‌ വലിചെരിയട്ടെ. ഓര്‍മകളുടെ മണ്ണ് പാത്രത്തില്‍ വെള്ളം തളിച്ച് ഞാന്‍ വളര്‍ത്തിയ ചെടികളിലെ പൂക്കളില്‍ വന്നിരിക്കുന്ന ചിത്ര ശലഭങ്ങളെ ഇനി ആരും പറത്തികളയരുത്. ക്ഷണ ഭംഗുരമായ ജീവിതത്തില്‍ നിറക്കാന്‍ കൊതിച്ച ഒരുപാട്‌ മോഹങ്ങളെ പാതി വഴിയിലുപേക്ഷിച്ച് ഞാന്‍ യാത്ര തുടരട്ടെ. എന്‍റെ കൈകള്‍ സ്വതന്ത്രമാണ് , മനസും ..... കാലുകള്‍ തളര്‍ന്നു പോവുന്നിടത് കിടന്നുറങ്ങി , എന്നെ കണ്ടു കാലിയാക്കി ചിരിച്ചവര്‍ക്ക് മുഖം കൊടുക്കാതെ , സൂര്യ പ്രകാശം മാത്രം ഭക്ഷിച്ചു എത്ര ദൂരം പോകാനാവും..... അറിയില്ല.....ആവുന്നത് വരെ പോവുക..... എന്‍റെ ജീര്‍ണിച്ച ശരീരം മറവു ചെയ്യാന്‍ ആരും തമ്മില്‍ കലതിക്കാതിരിക്കട്ടെ. എന്നെ കുറ്റം പറഞ്ഞു മാറി നില്‍ക്കുന്നവര്‍ പോലും ഈ ഭൂമിയുടെ മാറ്റങ്ങളില്‍ അതിനൊപ്പം നടന്നു , പലതും മറന്നു കെട്ടിയുണ്ടാക്കിയ സമ്പാദ്യങ്ങള്‍ പൂഴ്ത്തി , മനസിന്‌ വേലികെട്ടി , സമുദായ ശക്തി വര്‍ണിച്ചു ആവിഷ്കരിച്ച ഈ നാട്ടില്‍ എന്നെക്കള്‍ തെറ്റ് ചെയ്യാത്തവര്‍ എന്നെ കല്ലെറിയട്ടെ .എനിക്ക് കൂട്ടിനു ഞാന്‍ മാത്രം മതി, എന്‍റെ മനസ് എപ്പോഴും എന്‍റെ കൂടെ ഉണ്ടാവും . അതും നഷ്ടപെടതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ഈ യാത്രക്കിടയില്‍ ഞാന്‍ കണ്ടെത്തുമോ എന്‍റെ നിഴലിനെ . വികാര വിചാരങ്ങള്‍ ഒന്നായ ...............ഈ ലോകം............. ഒന്നാണെന്ന് കണ്ട ഒരാള്‍....................

Saturday, May 2, 2009

മധുരം വറ്റാത്ത ജീവിതം .....................!


ജീവിതം എങ്ങനെ എങ്കിലും ജീവിച്ചു തീര്‍ക്കാം. പക്ഷെ പ്രശ്നങ്ങള്‍ അതിജീവിക്കാനാണ്‌ പ്രയാസം . മറ്റുള്ളവര്‍ നോക്കി കാണുന്നത് അല്ല എന്‍റെ ജീവിതം . കാഴ്ചകള്‍ക്ക് അപ്പുറമുള്ള ജീവിതത്തിന്‍റെ സമസ്യകളെ കാണാന്‍ എല്ലാവര്ക്കും ആവില്ല. അത് മനസിലാക്കണമെങ്കില്‍ ജീവിതം എന്താണെന്നു അറിയണം. ഞാന്‍ എങ്ങനെയാണു നിന്നെ കാണുന്നതെന്നറിയാന്‍ നീ എന്‍റെ കണ്ണുകളിലൂടെ നിന്നെ നോക്കണം . ജീവിതത്തില്‍ എന്നും സത്യങ്ങള്‍ വാ പിളര്‍ന്നു നിലവിളിച്ചിട്ടേ ഉള്ളു . അത് കേള്‍ക്കുവാന്‍ കാതുകള്‍ ഉണ്ടാവാറില്ല . ഒറ്റ പതിപ്പുള്ള പുസ്തകമാണ് ജീവിതം. ഓരോ പേജും വളരെ വിലപ്പെട്ടതാണ്‌. ജീവിതം കണക്കുകള്ക്കപ്പുറത്താണ്. മിച്ചം വരുന്ന ജീവിതം എന്നും വേദനക്ക് മറയായാണല്ലോ. പൂക്കാത്ത മരമായ്‌ വിറങ്ങലിച്ചു പോയ് മധുരം വറ്റാത്ത എന്‍ ജീവിതം. എല്ലാം അലിഞ്ഞിട്ടും അലിയാത്ത എന്‍ വേദനകള്‍ എങ്ങനെ ഞാന്‍ അലിയിക്കും. ..............

Friday, May 1, 2009

പ്രണയം .....................


കണ്കള്‍ കൊണ്ടു
നിന്‍റെ കണ്കള്‍ കൊണ്ടു
എന്നെ കെട്ടി വലിച്ചത് മതിയായില്ല
എനിക്ക് മതിയായില്ല .........
നിന്‍റെ ചിരിയില്‍
നിന്‍റെ കള്ള ചിരിയില്‍
എന്നെ തള്ളിയിട്ടു തള്ളിയിട്ടു
ഓടി ഒളിച്ചു.............
സംസാരിക്കാന്‍ കുറച്ച്
സമയം മതി
അരികില്‍ വരാന്‍ നിന്‍റെ ഒരു
നോട്ടം മതി ...........
നിന്നെ ഞാന്‍ വിചാരിക്കാന്‍
കണ്ണുകള്‍ എഴുതും
ഇരു കണ്ണുകള്‍ എഴുതും
ഒരു വര്‍ണ്ണ കവിത അതില്‍
അക്ഷരവും ഇല്ല ശബ്ദവും ഇല്ല
അതാണ് പ്രേമം
ഈ കവിത ഇരുട്ടിലും വായിക്കാം
രാത്രിയും ഇല്ലാതെ പകലും ഇല്ലാതെ
സന്ധ്യാ സമയം വരുമോ
തൊടുകയും ഇല്ലാതെ പിടിക്കുകയും ഇല്ലാതെ
ചുണ്ടുകള്‍ തമ്മില്‍ ചേരുമോ
നിന്‍ മടിയില്‍ ചെര്‍നിരിക്കാന്‍
എന്‍ മനം തുടിക്കുന്നു
അതിനായ്‌ രണ്ടാളും കൊതിക്കുന്നു
ഇതുവരെ ആരോടും പറയാത്ത കഥ
തിരകളും കാറ്റും തൊടാതെ
നീ എന്റെ മനസ്സിനുള്ളില്‍
എങ്ങനെ കയറി
ഉടലും അറിയാതെ മനസ്സും
അറിയാതെ ദൈവത്തെ പോലെ നീയെന്റെ
മനസ്സില്‍ കയറിയില്ലേ
നീയില്ലാതെ എനിക്ക് വേറെ ചിന്തകളില്ല
ഇനിയും ഈ ജീവിതം നീയില്ലാതെ
ജീവിക്കാനാവില്ല
എന്റെ ശരീരം കനമില്ലാതെ
ചെരിഞ്ഞു പോകും നിന്‍റെ അടുത്തേക്ക് ..........................



piriyillorikkalum


തുടിക്കുന്നു എന്‍ കണ്കള്‍ നിന്നെ ഒരു നോക്ക് കാണുവാന്‍

തുടിക്കുന്നു എന്‍ ചെവികള്‍ നിന്‍ ശബ്ദം കേള്‍ക്കുവാന്‍

തുടിച്ചിടുന്നു എന്‍ മനം നീ ഉള്ളില്‍ ഇരിക്കയാല്‍ .......

അവസാനമല്ല ഇതു വന്‍ തുടക്കം .................

ഇല്ല മറക്കില്ല മറക്കുവാന്‍ കഴിയില്ല ...............

ഇല്ല പിരിയില്ല മരണം വരെ ...............

Thursday, April 30, 2009

ചിരിച്ചു കൊണ്ടു ജീവിക്കാം ....

നാം കരഞ്ഞാലും ചിരിച്ചാലും ജീവിക്കണം .
പിന്നെ നാം എന്തിന് കരയണം.
"ടെന്‍ഷന്‍ എടുക്കാനുള്ളതല്ല കൊടുക്കാനുള്ളതാണ് " .
കൂടുതല്‍ അടുത്തപ്പോഴാണ് മനസിലായത്‌ കൂടുതല്‍ അകലെയാണെന്നു .

പെണ്ണ് .............................!!!!




ശപിച്ച് കൊണ്ടു ചിരിക്കും........


ചിരിച്ചുകൊണ്ട് കരയിക്കും..........


മോഹിച്ചു കൊണ്ടു വെറുക്കും .............


സ്നേഹിച്ചു കൊണ്ടു മുടിക്കും ..............


ഇതാണ് ഞാന്‍!!!!!

ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും..ബന്ധപ്പെടുന്ന എന്തിനോടുംസ്വന്തമായ സമീപനങ്ങളും..ശരിയെന്നു വിശ്വസിക്കുന്നചില ആശയങ്ങളും ആദര്‍ശങ്ങളും, പിന്നെയൊരല്പം ആത്മവിശ്ര്വാസവുംമാത്രം കൈമുതലായുള്ള.അവകാശപ്പെടാന്‍ അസാധരണമായയാതൊന്നുമില്ലാത്ത ഒരു ശരാശരിക്കാരന്‍,ഇതാണ് ഞാന്‍!!

നമ്മുടെ ചിന്തകള്‍ക്ക് ഒരേ നിറമെന്നും ...........
നമ്മുടെ ലക്ഷ്യത്തിലേക്ക് ഒരേ ദൂരംഎന്നും
തോന്നിയപ്പോഴാണ് നാം അടുത്തതും..... ഒന്നിച്ചതും..............

നാം ഒന്നിച്ചു ബൈക്കിലും ബസ്സിലും ഓട്ടോയിലും ഒടുവില്‍ തവേരയിലും ............
യാത്ര ചെയ്തു.
പക്ഷെ ലക്ഷ്യത്തിലെത്തും മുന്‍പ്‌ ആരോ കാലുവാരി ................................

തോല്‍ക്കരുത്‌ തോല്‍ക്കരുത്‌ തോറ്റാല്‍ പോയി ..................




ഇങ്ങനെയും ജീവിക്കാം .......................

"മുഖത്ത് എപ്പോഴും ഒരു ചെറു പുഞ്ചിരിയും; മനസ്സില് സ്നേഹവും, കാരുണ്യവും നിറച്ച്...ചിത്രശലഭങ്ങളെ പോലെ പാറി നടന്ന്... ദേശാടനകിളികളെ പോലെ സ്ഥല കാലങള്‍ താണ്ടി... ഗ്രീഷ്മവും വസന്തവും കടന്ന്...അനുഭവങള്‍ തൊട്ടറിഞ്ഞ്... ജീവിതത്തിനായി പരക്കം പായുമ്പോള്.....എവിടെയോ ജനിച്ച്, എവിടെയോ ജീവിച്ച്, എവിടെയോ വളരുന്ന നമ്മളെ കാലപ്രവാഹം ഒന്നിപ്പിച്ചു.എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് ഒന്നായി തുടരാം.കാലവും, ദൂരവും, ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളുംഅതിനെയെല്ലാം അതിജീവിച്ച് നമ്മള്‍ മായാതെ മങ്ങാതെ എന്നും തേജസ്സോടെ നിലനില്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.. എന്തേ സമ്മതമല്ലേ.......... ........ "

എനിക്ക് സമ്മതമാണ് നീയല്ലേ വക്കുമാറിക്കളിക്കുന്നത്. ജീവിതം ആസ്വദിക്കാന്‍ ശ്രമിച്ച് ശ്രമിച്ച് ടെന്‍ഷന്‍ കൊണ്ട് വീര്‍പ്പു മുട്ടിയവളാണ് നീ.

എല്ലാം അറിയുന്നവന്‍ ഞാന്‍ മാത്രം . എന്റെ വിഷമം ആര്ക്കും മനസിലാവില്ല.

നിനക്കുപോലും

എനിക്ക് ആര്‍ക്കുവേണ്ടിയും മാറിക്കൊടുക്കാനാവില്ല.

ഞാന്‍ നിന്നെ സ്നേഹിക്കുന്നു അന്ന് മനസിലാക്കിയിട്ടും നീ എന്താ ഇങ്ങനെ ........................

എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല ............

ചിലപ്പോള്‍ അങ്ങനെയാണ് അത്....ചിലര്‍ നമ്മുടെ ജീവിതത്തിലേക്ക് എവിടെ നിന്ന്,...എപ്പോള്‍ എന്നറിയാതെ കടന്നു വരുന്നു. അതില്‍ ആരൊക്കെയോ...ഒരു മാത്ര നിന്ന് കടന്നു പോകുന്നു ഹൃദയത്തില്‍ ഒരു കൈയ്യൊപ്പിട്ട ശേഷം....നാം ഒരിക്കലും ഒരേ പോലെ ആവുന്നില്ല....ചില കഥകള്‍ പോലെ വ്യക്തമായ തുടക്കമോ, ഒടുക്കമോ ഇല്ലാതെ....അടുത്തത് എന്ത് എന്ന് അറിയാനാവാതെ....ജീവിതം പലപ്പോഴും ഒരു തിരിച്ചറിവാണ്....ഒരു നിമിഷത്തെ ഏറ്റവും മനോഹരമാക്കുന്നതും അതു തന്നെ....ചില സൌഹൃദങ്ങള്‍ ദൂരമോ, നിറമോ,...ഒന്നും അറിയാതെ സമാന്തരങ്ങളില്‍, സമാനതകളില്‍ ഒത്തു ചേരുന്നു....അന്യോന്യം നിശബ്ദമായി സംസാരിക്കുന്നു..."ദൂരത്തായാലും അരികിലായാലും നീ ഇന്നും എന്റെ ഓര്‍മകളില്‍ തെളിഞ്ഞു നില്‍ക്കുന്നു ....നിന്റെ സൌഹൃദം എനിക്ക്‌ വളരെ വിലപ്പെട്ടതാണു ....

നീ എന്നും എന്നോടൊപ്പം ഉണ്ടാവും ഓര്‍മയില്‍ മാത്രം .................................

ഹൃദയത്തില്‍ ഇട്ട കയ്യോപ്പായി ...........................

Tuesday, April 28, 2009

ഐ മിസ്സ്‌ യു....................

i miss you...........

some roses for the sweet perfume to kiss your senses with its bouquet...
the sweet song of the nightingale, to remind you that they are always there....
a piece of rainbow to colour your world when all seems totally grey....
you filled my life with colour...


For it was not into my ears you whispered.........
but into my heart........
it was not my lips you kissed but my soul.......!


i cannot stop loving you because its just like breathing.........

നക്ഷത്രങ്ങള്‍ പറയാതിരുന്നത് ..............


ഞാനും അവളും ടെറസിനു മുകളില്‍ മലര്‍ന്നു കിടന്നു കിന്നാരം പറയുമ്പോള്‍നക്ഷത്രങ്ങള്‍ അസൂയയോടെ പറയുമായിരുന്നു ......."നീ അവളെ ചതിച്ചാലും അവള്‍ നിന്നെ ചതിക്കില്ല " എന്ന്.
ഇപ്പോള്‍ അവരും കണ്ണ് ചിമ്മി നില്‍കുകയാണ്‌ . അവര്‍ക്കുപോലും ഈ കാഴ്ച കാണാന്‍ കരുത്തില്ല പോലും.
പിന്നെ ഞാന്‍ എങ്ങനെ സഹിക്കും.
ജനിച്ചു പോയില്ലേ , ithrayum ജീവിച്ചു പോയില്ലേ ..................................
വെറുതെ മരിക്കും വരെ ആര്‍ക്കോ വേണ്ടി ഇങ്ങനെ തിളച്ചുകൊണ്ടിരിക്കാം ............. അല്ലാതെ എന്ത് ചെയ്യാന്‍ ......
ഇപ്പോള്‍ ഞാന്‍ ഒറ്റയ്ക്ക് ടെറസ്സില്‍ കിടക്കുമ്പോള്‍ നക്ഷത്രങ്ങള്‍ ഓരോന്നായ്‌ കൊഴിഞ്ഞു വീഴുന്നത് ..... അവിശ്വസനീയം മാത്രം .

നീയും ചവിട്ടി കടന്നു പോയ്
പൂഴി മണ്ണില്‍ പതിചോരെന്‍
കണ്ണുനീര്‍ തുള്ളികള്‍
കണ്ടില്ല ഞാന്‍ എന്‍ നീര്‍ നയനങ്ങളാല്‍
കാണാതെ നിന്‍ പാദമേല്പിച്ച പാടുകള്‍ .....................

Monday, April 27, 2009

Viraham

വീടും വീടുകരും ഇല്ലാതെ ഒറ്റയ്ക്ക് ജീവിക്കുക. കഴിയുമോ അറിയില്ല. ജീവിച്ചു നോക്കുക തന്നെ.
ഒരിക്കലൂം പിരിയില്ലെന്ന് വിചാരിച്ചവ പോലും പിരിയുന്നു
ഒരു കാരണവും ഇല്ലാതെ
ഒരു വിഷമവും ഇല്ലാതെ
ഒരുമിച്ചു തുടങ്ങി ഒറ്റയ്ക്ക് നിര്‍ത്താന്‍ ആവുന്നതെങ്ങനെ ????
അറിയില്ല
എത്ര ആലോചിച്ചാലും ഉത്തരം കിട്ടാത്ത ചോദ്യം...
ദൈവം, ദൈവ വിശ്വാസി
പക്ഷെ
ഇഷ്ടപ്പെട്ടവനെ ഒരു കാരണവും ഇല്ലാതെ കുപ്പ തൊട്ടിയില്‍ വലിചെരിnjappol മാത്രം
ഒരു daivavum കണ്ടില്ല
അല്ല
daivangalokkeyum kannadachu ..................
kallan maranavar ....... kallanmar
എത്രയോ kalathe nammude swapnangal
nammude ജീവിതം
jalarekha .............................................
ഹാ jalarekha

sneham abhinayichavar
rajakkanmarayi
njan verum kariveppila
.........................






Memmories are cheeters


"a song can take you back

instantly to a moment,

a place, or even a person.

no matter what else has changed in you or the world;

that one song stays the same, just like that moment." ...


So let’s say that theoretically I really like her and theoretically,

even though it sounds moronically cliché and overused,

she gives me hand bands, hugs and kisses.

I gave her Snickers choclatesAnd just for kicks,

let’s add that, all in theory of course,

she may be one of the most wonderful people I have ever met.

And hypothetically,

my heart beats ten times faster when I see her.

"dating with an expiry date"




Sitting by my window all aloneShut downed my computerTuning to my mp3Enjoying the cool night breezeStaring into the dark clear skiesUnknowingly,Memories came back as if i am listening a songTears filledDriedFilled
Felt so useless.
Was thinking this and that..then
"dating with an expiry date"
came into my mind!
"dating with an expiry date"
That is like dating and knowing when it will end. technically they would date knowing that it will "end" in 2 weeks. Is it a good thing or a bad thing?If it doesn't work out, you can quickly say goodbye and scoot back home without all the dragging.If it does work out, you'd be so sad to leave and tire yourselves out by thinking of all possible formulas or combination for the relationship to work out and you blame yourselves for ever starting on something that has an expiration date in the first place.Then again...Don't all relationships come with an expiration date? Or even a ticking time bomb? If from the beginning you know that you two are not suitable for each other..be it education level, age, physically, mentally, family background, past..you think it might work out..but actually deep down inside you..know that there’ll be some point in time when you will have to break up. Just that you don't know when.
*tick tock tick tock tick tock*
Even if you two do match up to every single thing, there still might be circumstances that drive you two apart. Just that you don't know when.
*tick tock tick tock tick tock*
Married couples get divorced. Single couples break up.
Blah blah blah.
You get the point? So how now? You prefer ticking time bomb when you don't know when it'll end? Or you prefer the relationship that comes with an expiration date so you know when to prepare yourself?Tough choice eh?!!I am damn pessimistic to even think about the end before I even begin.
ha ha ha ha ha ha ha ha ha ha
Are you thinking that i became mad
Yes
I am mad. Not little bit.
I am mad. Completely.........
ha ha ha ha ha ha ha ha ha ha

.Enjoy ............!!!!!

Why does "goodbye" have the word 'good' in it? Why is it that two upside down tears make a heart? Why do roses represent love, when roses always die? Why am i so afraid to lose you when you're not even mine? Why do we finally realize the meaning of what we have until after we lost it? Why do we push away the guys that try to make us smile..but fight so hard for the guys who make us cry?

Sunday, April 26, 2009

എന്നെക്കുറിച്ച് ....... അല്പം .......


കാലത്തിനൊപ്പം ഓടാന്‍ ശ്രമിച്ച് ചെറു കല്ലില്‍ തട്ടി മറിഞ്ഞു വീണവന്‍ ... പാതയോരത്തെ ചെറു തണലുകളില്‍ ഒറ്റക്കിരുന്നവന്‍.. കാരണമില്ലാതെ ചിന്തിച്ചു കൂട്ടിയവ ചിതരിപ്പോകാത്ത പുസ്തക താളുകളില്‍ എഴുതി നിറച്ച്, സുന്ദരമായ അക്ഷരക്കൂട്ടങ്ങള്‍ നോക്കി ചിന്തിച്ച് ചിരിച്ചവന്‍...!!!






വാക്കുകള്‍ തൊട്ടാല്‍ പൊള്ളും
















ഞാന്‍

വളരെ കുറച്ച് സംസാരിക്കുകയും ഏറെ പ്രവര്‍ത്തിക്കുകയുമാണ് എന്റെ രീതി. എന്റെ മുഖം കണ്ടാല്‍ എന്താണ് എന്റെ ഉള്ളിലെന്ന് തിരിച്ചറിയുന്ന ഒന്നാണത് - ക്ഷോഭമായാലും, പുഞ്ചിരിയായാലും! ഞാന്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറുള്ള ഒരാളാണ്. അല്ലാതെ ബലം പിടിക്കാറില്ല. മറ്റുള്ളവര്‍ക്കുവേണ്ടി അഡ്ജസ്റ്റ് ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. അല്ലാതെ എനിക്കുവേണ്ടി അങ്ങനെ പിരിമുറുക്കമൊന്നുമില്ല. എന്റെ മുഖത്ത് എന്റെ ഉള്ളിലുള്ളതൊക്കെ ഉണ്ടാവുകയെന്നത് സ്വാഭാവികം മാത്രമാണല്ലൊ! എന്നെ മനസ്സിലാവുന്ന, തിരിച്ചറിയുന്ന ഒരു കുടുംബം ഉണ്ടാവുക. തിരിച്ചും അതുപോലെത്തന്നെ. ഇത് എന്റെയും ഒരു സ്വപ്നം തന്നെയാണ്. എനിക്ക് അത് ഈസി ആയിത്തോന്നാറുണ്ട് എന്നു മാത്രം.

ഒരു പ്രണയം ..............!


അവളെ ദൂരെക്കാണുമ്പോള്‍ എപ്പോഴും കൂടിയ നെഞ്ചിടിപ്പുകള്‍ ആയിരുന്നു എനിക്കു പ്രണയം.. പിന്നെയെപ്പൊഴും അദൃശ്യ സാന്നിദ്ധ്യമായി കൂടെയവള്‍.. ചിലപ്പോഴൊക്കെ ഒരു മാത്ര എന്നിലുടക്കി നിന്ന ആ കണ്ണുകള്‍.. അതിലും വലിയ ഒരു സൗഭ്യാഗ്യം വേറെ ഇല്ലെന്നു കരുതി.. അവളുടെ കവിളില്‍ ഒഴുകി ഇറങ്ങിയ വിയര്‍പ്പുതുള്ളികള്‍... അശാന്തമായി ചലിച്ചിരുന്ന കണ്ണിണകള്‍.. പരസ്പരം കൊരുത്ത കൈവിരല്‍ തുമ്പുകള്‍.. പ്രണയം തടഞ്ഞു നിന്നത് ഇതിലോക്കെയോ..!
അവന്‍, എന്റെ ദൂതന്‍ പറഞ്ഞു.. ഞാന്‍ അവള്‍ക്കു കൊടുത്തയച്ച ലോലാക്കും അവള്‍ ദൂരേക്ക്‌ കളഞ്ഞെന്ന്.. പിന്നീട്, അല്‍പനേരം ഞാന്‍ അത് തിരഞ്ഞെങ്കിലും കിട്ടിയത് ഇന്നലെ നല്‍കിയ, choclattinte കവര്‍ aayirunnu ...


അവസാനം കാണുമ്പോഴും എന്റെ നെഞ്ചിടിപ്പുകള്‍ കൂട്ടി അവള്‍ നടന്നു വന്നു.. ഒരു ചുംബനം എനിക്കു നല്‍കി സാധാരണമാം വിധം പോവുകയും ചെയ്തു..
പിന്നീടെപ്പൊഴോ, ഒരിക്കല്‍..
ഞാന്‍ മനസിലാക്കി വളരെ അടുതാന്നെന്കിലും ഞങ്ങള്‍ വളരെ അകലെയാണെന്നു ...........
അന്ന്.. ഒരു പക്ഷേ ആദ്യമായി.. എന്റെ നെഞ്ചിടിപ്പുകള്‍ മാറ്റമില്ലാതെ തുടര്‍ന്നു...!

Thursday, February 5, 2009

തല നരയ്ക്കുവതല്ലെന്‍െറ വൃദ്ധത്വഠ

തല നരയ്ക്കുവതല്ലെന്‍െറ വൃദ്ധത്വഠ

തല നരയ്ക്കാത്തതല്ലെന്‍ യുവത്വവുഠപിറവി തൊട്ടു നാളെത്രയെന്നെണ്ണുമ-മപ്പതിവുകൊണ്ടല്ലളപ്പതെന്‍ യൌവനംകൊടിയ ദുഷ്പ്രഭുത്വത്തിന്‍ തിരുമുന്‍പില്‍തല കുനിക്കാത്ത ശീലമെന്‍ യൌവനംധനികധിക്കൃതിതന്‍ കണ്ണുരുട്ടലില്‍പനിപിടിക്കാത്ത ശീലമെന്‍ യൌവനം;വിഷമഘട്ടത്തിലേതിലും ചെറ്റുമേ-പതറിടാത്ത ഹൃദയമെന്‍ യൌവനം!വിരിവൊടക്രമം ചീറ്റിയടുക്കുമ്പോള്‍പൊരുതുവാനാഞ്ഞണഞ്ഞെത്തുമക്ഷമ;വഴിമുടക്കുന്ന മാമൂല്‍ തലകളെപിഴുതെടുക്കുന്ന തീവ്രസഹിഷ്ണുത;പ്രതിനിമിഷം വളരാന്‍-വികസിക്കാന്‍-കൊതിപെരുകിയുഴറുമശാന്തത;അവശലോകത്തെ ഞെക്കിഞെരുക്കുന്നദുരധികാരത്തെ വെല്ലുവിളിക്കുവാന്‍പ്രഭുതതന്‍ വിഷപ്പല്ലു പറിക്കുവാന്‍വിഭുതയാളുമമോഘസുധീരത;ഭയമൊരിത്തിരി തീണ്ടാത്ത പൌരുഷം;അലസത ചളി തേക്കാത്ത ജീവിതം;വിവിധ ദു:ഖങ്ങളാര്‍ത്തടുക്കുമ്പോഴുംവിരളമാവാത്ത ദുര്‍ദ്ധഷവിക്രമം;ജയലഹരിയില്‍ മങ്ങാത്ത തന്‍േറടം;അപജയത്തില്‍ കലങ്ങാത്ത സൌഹൃദം........................................-സുബ്രഹ്മണ്യന്‍ തിരുമുമ്പ് (എന്‍െറ യുവത്വം-1938)

അച്ചു

അച്ചു
എന്‍റെ ചക്കി
അവള്‍ക്കെല്ലാം തമാശയായിരുന്നു

പരീക്ഷണമായിരുന്നു
വേദനിപ്പിക്കുവാന്‍ അവള്‍ മത്സരിച്ചു
സ്വയം വേദനിക്കുവാനും
സ്നേഹിക്കുവാനും ...............
കള്ളത്തരങ്ങള്‍ പറയുവാന്‍ അവള്‍ മത്സരിച്ചു
പക്ഷെ ഒരു കള്ളവും ആരും വിശ്വസിച്ചില്ല ..............
ഇത്രയും കാലം കള്ളം പറഞ്ഞിട്ടും എങ്ങനെ കള്ളം പറയണമെന്ന് അവള്‍ പഠിച്ചില്ല
കഷ്ടം
ആരോട് സത്യം പറയണം ആരോട് സത്യം പറയണം എന്നും
സത്യങ്ങളോട് അവള്‍ എന്നും പുറം തിരിഞ്ഞു നിന്നു
സത്യങ്ങള്‍ വിസ്വസിക്കതിരിക്കാനും അവള്‍ ഒരുപാടു ശ്രമിച്ചു
കള്ളങ്ങള്‍ വിശ്വസിക്കാന്‍ ആയിരുന്നു അവള്ക്ക് എപ്പോഴും താത്പര്യം
പക്ഷെ ഇന്നു അവള്‍ക്കറിയാം
എന്താണ് ജീവിതം എന്ന് "
സുഖ ദുഃഖ സംമിശ്രമാണല്ലോ ജീവിതം "

ആണോ ?

ആവോ .............

Tuesday, February 3, 2009

***Real Fact ***

if your decision is strong

then

the whole world will stand behind you

~~LOVE~~

*I f you love some one because you think that he or she is really gorgeous ....
then it's not love ..
it's * *"* Infatuation "
I f you love some one because you think that you shouldn't leave him because others think that you shouldn't ...
then it's not love..
it's "Compromise"
I f you love some one because you have been kissed by him ...
then it's not love..
it's "Inferiority complex"
I f you love some one because you cannot leave him thinking that it would hurt his feelings ... then it's not love ..
it's "Charity"
I f you love some one because you share every thing with him ...
then it's not love...
it's "Friendship"
BUT...I f you feel the pain of the other person more than him even when he is stable and you cry for him/her ...
that's "LOVE"
I f you get attracted to other people but stay with him/her without any regrets...
that's "LOVE"
I f you let him go knowing that he/she has to go but he doesn't want to ...
that's pure and true "LOVE"